Pages

Friday, November 2, 2012

ഒരാള്‍ക്കില്ലാത്ത വാദം

TO ALL WHO ARE AGAINST DR. K.K. ZAKARIYA SWALAHI.........
ഒരാള്‍ക്കില്ലാത്ത വാദം അയാളുടെ പേരില്‍ ചാര്‍ത്തി അയാളെ മുശ്രിക്കാക്കുക എന്ന ഏറ്റവും വലിയ ഇറച്ചി തീറ്റയാണ് നിങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ഇപ്പോള്‍ കുറച്ച് നാളുകളായി അതിന്റെ ശക്തി കുറഞ്ഞു കാണുന്നു. കാരണം ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി എന്നറിഞ്ഞത് കൊണ്ടായിരിക്കും. ശിര്‍ക്കാരോപണെത്തേക്കാളും വലിയ കുറ്റം മറ്റെന്താണ്? ഈ ഫേസ്ബുക്കിലും മറ്റും നിങ്ങള്‍ നടത്തിയ പോസ്റ്റുകളുമായി സ്വലാഹി മഹ്ഷറില്‍ നിങ്ങള്‍ക്കെതിരായി വരും. അന്ന്, നിങ്ങളുടെ അമലുകള്‍ മുഴുവനും സ്വലാഹിക്ക് അല്ലാഹു എടുത്തു കൊടുക്കും. നിങ്ങള്‍ അന്ന് അവിടെ എല്ലാം നഷ്ടപ്പെട്ട പാപ്പര്‍സൂട്ടായ ആളായി കരയേണ്ടി വരും. സൂക്ഷിച്ചോ.... അന്ന് നിങ്ങള്‍ വളരെ ദുഖിക്കേണ്ടി വരും....... ഫേസ്ബുക്കില്‍ ഫിത്നകള്‍ എഴുതിക്കൂട്ടിയ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കെതിരായി അന്ന് സംസാരിക്കും...... സ്വലാഹിയുടെ പേരില്‍ വ്യാജാരോപണം നടത്തിയ നിങ്ങളുടെ നാവുകള്‍ക്ക് അന്ന്, അള്ളാഹു സീല്‍ വെക്കും....... സൂക്ഷിക്കുക.... പടച്ച റബ്ബിനെ സൂക്ഷിക്കുക.... പരലോക ഭയമുണ്ടെങ്കില്‍ സ്വലാഹിയോട് മാപ്പ് പറഞ്ഞു അല്ലാഹുവോട് തൗബ ചെയ്യുക.... അല്ലാഹു തൌഫീക്ക് ചെയ്യട്ടെ - ആമീന്‍
Like · · · 23 hours ago

  • Vadakkel Noushad ഇല്ലാത്ത ആദര്‍ശ വ്യതിയാനം പറഞ്ഞു സ്വലാഹി അടക്കമുള്ളവര്‍ അന്നും ഇന്നും ഹുസൈന്‍ മടവൂര്‍ അടക്കമുള്ള ഇസ്ലാഹി പണ്ഡിതരുടെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പച്ച ഇറച്ചി കടിച്ചു പറിക്കുന്നതില്‍ താങ്കള്‍ക്കു യാതൊരു വിഷമവും ഇല്ല അല്ലെ .. ?!!! :)
  • Pilacherry Aboobacker അപ്പോള്‍ ഹുസൈന്‍ മടവൂരിനെ ആദര്‍ശ വ്യതിയാനം ഉള്ള ആളാണ്‌ എന്ന് പറഞ്ഞത് കൊണ്ടാണോ സ്വലാഹിയുടെ പേരില്‍ ശിര്‍ക്കാരോപണം നടത്തിയത്?
  • Vadakkel Noushad ഹുസൈന്‍ മടവൂരിനു ആദര്‍ശ വ്യതിയാനമുണ്ടായി എന്ന നുണ പ്രചരിപ്പിക്കുവാന്‍ ഒപ്പമുണ്ടായവരോട് അല്ലെ താങ്കള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ സൂട്ടാക്കാന്‍ നോക്കേണ്ടത് ?
    ഉപദേശം മറ്റുള്ളവര്‍ക്ക് നേരെയല്ല സ്വന്തം മനസ്സാക്ഷിക്കു നേരെ ആവട്ടെ എന്നെ ഞാന്‍ മുകളില്‍ ഉദ്ദേശിച്ചുള്ളൂ ...
  • Pilacherry Aboobacker ആദര്‍ശ വ്യതിയാനം പറയുന്നത്‌ ശിര്‍ക്കാരോപണം പോലെയാണോ നൗഷാദെ ?
  • Junise Bin Abdul Nazar ഒരു സക്കരിയ്യ ശിങ്കടി, മടവൂർ വിഭാഗത്തിനു പൈസ കൊടുത്താൽ നിങ്ങളെ പടച്ചവൻ വിടില്ല എന്ന് പറഞ്ഞിട്ടില്ലെ....

    ഇവിടെ എന്താണ് ഈ മാന്യ ദേഹം ഉദ്ദേശിച്ചത്... ???
  • Sabeel Rahman 12 വര്‍ഷം മുന്‍പ് മടവൂര്‍ വിഭാഗം പറഞ്ഞത് ഇപ്പോള്‍ ഇവരെ കൊണ്ട് പടച്ചവന്‍ പറയിപ്പിച്ചു അല്‍ഹംദുലില്ലാഹ്
  • Sabeel Rahman അന്ന് സലാം സുല്ലമിയെയും മറ്റും മത്സരിച്ചു ഹദീസ് നിഷേദിയും ചെകന്നൂരിയും ആക്കുവാന്‍ നാടും വീടും വിട്ടു ഓടിയവര്‍ക്ക് അനിവാര്യമായ ശിക്ഷ പടച്ചവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു .. അന്ന് ആ മുതിര്‍ന്ന പണ്ഡിതനും സംഗവും അനുഭവിച്ച മാനസിക വിഷമം ഇപ്പോളെങ്കിലും ഇവര്ക്കൊന്നു മനസ്സിലാക്കി കൊടുക്കണേ റബ്ബേ ?
  • Aslam Kizhur Pilacherry Aboobacker ആദര്‍ശ വ്യതിയാനം എന്ന പേരില്‍ കള്ള ആരോപണമുന്നയിക്കുകയും ഒരു മഹല്‍ പ്രസ്ഥാനത്തെ തന്നെ പിളര്തുകയും ചെയ്ത കൂട്ടരേ എന്താ നിസ്സാരവല്‍ക്കരിക്കുന്നത്.? ഒരു മുസ്ലിം മന്ത്രിയെ മുശ് രിക്കെന്നു വിളിച്ച വിദ്വാനെക്കുരിച് എന്താ അഭിപ്രായം ?
  • S Abu Backer ഈ സകരിയ്യ യും കൂട്ടരും ഇത്രയും കാലം മുജാഹിദ് പ്രസ്ഥാനത്തിനും ഹുസൈന്‍ മടവൂരിനും മറ്റു നേതാക്കള്‍ക്കും എതിരെ എഴുതിയതും പ്രസംഗി ച്ചതും പിലാചെരി സാഹിബ്‌ ഒന്ന് വീണ്ടും വായിച്ചും കേട്ടും നോക്കണം.. എന്നിട്ട് കാര്യങ്ങളെ നിക്പക്ഷമായി വിലയിരുത്താനുള്ള ഒരു ശ്രമം നടത്തണം...അപ്പോള്‍ ബോധ്യപെടും നാളെ മഹ്ഷരയില്‍ പാപ്പര്‍ സൂട്ടായി ദുഖികേണ്ടി വരുന്ന വരുന്നവരില്‍ ഒന്നാമന്‍ ആരായിരിക്കും എന്ന്.. !!!..
  • Mansoor Ali <<ആദര്‍ശ വ്യതിയാനം പറയുന്നത്‌ ശിര്‍ക്കാരോപണം പോലെയാണോ നൗഷാദെ ?>> രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്ന് വിശദീകരിക്കാമോ സഹോദരാ. അന്ന് സക്കരിയയും കൂട്ടരും ആരോപിച്ച ആരോപണങ്ങൾ എന്തൊക്കെ എന്നൊന്ന് നമുക്ക് പരിശോധിക്കാം ചർച്ചചെയ്യാം. എന്താ? സി പിയുടെയും മടവൂരിന്റെയും ഒക്കെ തൌഹീദ് തന്നെയാണ് ചോദ്യം ചെയ്തത്. അമ്പലത്തിൽ തേങ്ങയുടച്ച മുശ്‌രിക്കെന്ന് അസീസ് മൌലവിയെ കുറിച്ച് അദ്ദേഹം മരിച്ചിട്ടും പറയുന്നില്ലേ ഈ കൂട്ടർ? മരത്തെ ദൈവമാക്കുന്നവർ എന്ന് മടവൂരിനെയും ഐ എസ് എമ്മിനെയും പരിചയപ്പെടുത്തി മുജാഹിദ് സെന്ററിൽ നിന്നും പോയ ഔദ്യോഗിക കത്തുകൾ ഇപ്പോഴും അറബി ശൈഖുമാരുടെ ഫയലിൽ ജീവനോടെയുണ്ട് സഹോദരാ. മതത്തിൽ നിന്ന് പുറത്ത് പോയവൻ എന്നല്ലേ നിങ്ങൾ ഹുസൈൻ മടവൂരിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്? വിഴുദ്ധ ഖുർ‌ആൻ ദുർവ്യാഖ്യാനം ചെയ്തവനെന്ന് കെ കെ യെ കുറിച്ച് വിളിച്ച് കൂവിയില്ലേ? അമൃതാനന്ദമയിയുടെ ആരാധകരെന്ന് പറഞ്ഞില്ലേ? അങ്ങിനെ എത്രയെത്ര....അന്നത്തെ മുഴുവൻ ആരോപണങ്ങളും പുതിയ പശ്ചാത്തലത്തിൽ കൃത്യമായും വിഷയാധിഷ്ഠിതമായി ചർച്ച ചെയ്യാൻ ഞാനൊരുക്കമാണ്, സഹോദരൻ പി സി തയ്യാറാവുമെങ്കിൽ...
  • Sabeel Rahman പിലാചെരി ഇപ്പോള്‍ വരും പുതിയ നോവലുമായി
  • Shareef Madavoor Rampoyil Malayali Peringode Malayaali

    അല്ലാഹുവിന്റെ ഈ സീൽ എല്ലാവർക്കും ബാധകമല്ലേ...?

    പത്തു വർഷം മുൻപ് ആരാണിവിടെ ഹാളിറായ ജിന്നെനെ വിളിച്ചാൽ ശിർക്കാണൊ ഹറാമാണോ എന്ന് മൈക്ക് കെട്ടി പ്രസംഗിച്ചിരുന്നത്?


    പത്തു വർഷം മുൻപ് ആരാണിവിടെ സിഹ്‌റ് ബാധിക്കുമോ ഫലമുണ്ടാകുമോ എന്ന് ചർച്ച ചെയ്തിരുന്നത്?

    പത്തു വർഷം മുൻപ് ആരാണിവിടെ ‘യാ ഇബാദല്ലാഹ്... അഹീനൂനീ/അഹീസൂനീ’ എന്ന ദുർബല ഹദീസിനെകുറിച്ച് ‘സിനിമാ പ്രസംഗം’ നടത്തിയിരുന്നത്?

    പത്തു വർഷം മുൻപ് ആരാണിവിടെ അല്ലാഹുവിന്റെ പ്രവാചകന്മാർക്ക് സിഹ്‌റ് ബാധിച്ചു എന്ന് വിശ്വസിച്ചില്ലെങ്കിൽ സത്യവിശ്വാസിയല്ലാതാകും എന്ന് ഖുത്ബ പറഞ്ഞിരുന്നത്...?

    വാഴക്കാട് എം ടി അബ്ദുർ‌റഹ്‌മാൻ മൌലവി, അമ്മാങ്കോത്ത് അബൂബക്കർ മൌലവി, കെ കെ മുഹമ്മദ് സുല്ലമി, ഏ വി അബ്ദുർ‌റഹ്‌മാൻ ഹാജി, മങ്കട അബ്ദുൽ അസീസ് മൌലവി, അബൂബക്കർ കാരക്കുന്ന്, പട്ടിത്തറ അവറാൻ മൌലവി തുടങ്ങി മരണപ്പെട്ടു പോയവരും; ഡോ. ഹുസൈൻ മടവൂർ, സി പി ഉമർ സുല്ലമി, എ അബ്ദുസ്സലാം സുല്ലമി തുടങ്ങി ജീവിച്ചിരിക്കുന്നവരുമായ പണ്ഡിതന്മാർക്ക് തൌഹീദിൽ പിഴവ് വന്നിരിക്കുന്നു എന്ന് പ്രചരിപ്പിച്ചു നടന്നിരുന്ന ആളുകൾ തന്നെയാണിന്ന് ഈ ഗതികേടിലെത്തിയിരിക്കുന്നത്...

    >> Pilacherry Aboobacker ആദര്‍ശ വ്യതിയാനം പറയുന്നത്‌ ശിര്‍ക്കാരോപണം പോലെയാണോ നൗഷാദെ ?<<

    മുജാഹിദുകളുടെ ആദർശം എന്താണ്?
    അത് തൌഹീദല്ലേ?
    എങ്കിൽ ആദർശവ്യതിയാനം എന്നത് തൌഹീദിൽ നിന്നുള്ള വ്യതിയാനമല്ലാതെ മറ്റെന്താണ്...?
    ഹദീസ് നിഷേധമെന്ന ഇല്ലാക്കഥ...
    ‘സുമാർ പന്ത്രണ്ട് മണിക്ക്’ നടന്നെന്ന് കോടതിയിൽ വാമൊഴിയായും വരമൊഴിയായും പറഞ്ഞ, പറഞ്ഞുകൊണ്ടേയിരിക്കുന്ന 916 പരിശുദ്ധിയുള്ള നുണ...
    ഐ എസ് എമ്മിനെ ‘വമി’യിൽ രജിസ്റ്റർ തെറ്റായി ചെയ്തു എന്ന് പ്രചരിപ്പിച്ചവർ...
    ഇപ്പോഴും സ്വന്തം നേതാക്കളെ പോലും ‘മടവൂരി’യാക്കി, അതിന്റെ പരിഹാസവും അവഹേളനവും ഒരു മനുഷ്യന്റെ പേരിൽ കെട്ടി ഏൽ‌പ്പിക്കുന്ന ‘മാന്യന്മാർ’!
    സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത്, തെറ്റിദ്ധരിപ്പിച്ചിരുന്ന ലേഖനശകലങ്ങൾ...
    ഐ എസ് എം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിന്റെ പ്രസിഡന്റായിരുന്ന ഹുസൈൻ മടവൂർ ഐ എസ് എമ്മുകാരെ ഉദ്ദേശിച്ചെഴുതിയ ‘ജരാ നരബാധിച്ചവർ...’ എന്ന പ്രയോഗം കെ എൻ എമ്മിനും അതിന്റെ സമുന്നതരായിരുന്ന ജ്ഞാനവൃദ്ധർക്കും നേരെയാണെന്ന് പ്രചരിപ്പിച്ചവർ...
    ഇതൊക്കെ ഫയലാക്കി. ബൈക്കുമെടുത്ത് ഊരുതെണ്ടിയിരുന്നവർ...

    തീർച്ചയായും നിങ്ങൾ വ്യാജമെന്ന് അറിഞ്ഞുകൊണ്ട് അന്ന് നടത്തിയ, ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളും കാസറ്റുകളും സീഡികളും കത്തുകളും, നോട്ടീസുകളുമൊക്കെയായി പലരും വരാനുണ്ട്... അവരും മഹ്ഷറും, വിചാരണയുമൊക്കെ വിശ്വസിക്കുന്നവർ തന്നെയാണ്! അതിനൊരു ന്യായവും ഇതിനൊരുന്യായവും എന്നത് മിതമായിപ്പറഞ്ഞാൽ ഞൊണ്ടിന്യായമാണ്!

    എല്ലാം അറിഞ്ഞിട്ടും, അതിനൊപ്പം കൂടിയവരെ അല്ലാഹു വെറുതെ വിടുമെന്ന് ആരും വ്യാമോഹിക്കണ്ട! പതിനായിരങ്ങളുടെ നെഞ്ചകം നീറുന്ന പ്രാർഥനകൾ നിങ്ങൾക്കെതിരെ എന്നുമുണ്ടാകും... തെറ്റ് മനസിലാക്കി യഥാർഥ സത്യത്തിന്റെ കൂടെ നിലയുറപ്പിച്ചവരെ അല്ലാഹു സഹായിച്ചുകൊണ്ടേയിരിക്കും...

    എന്റെയും നിങ്ങളുടെയും വായകൾ നാളെ സീല് വെക്കപ്പെടും! നമ്മുടെ മറ്റു അവയവങ്ങൾ സംസാരിക്കട്ടെ, അത് കേട്ടാലും ഇത്തരം ‘മുട്ടാപ്പോക്കുമായി’ അന്നും വരാതിരുന്നാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം...

    അല്ലാഹുവേ സത്യം സത്യമായി മനസിലാക്കാനും ആ സത്യത്തിൽ അടിയുറച്ച് നിൽക്കുവാനും നീ ഞങ്ങൾക്ക് തൌഫീഖും ആർജ്ജവവും നൽകണേ...
  • Mohd Yoosuf >>അന്നത്തെ മുഴുവൻ ആരോപണങ്ങളും പുതിയ പശ്ചാത്തലത്തിൽ കൃത്യമായും വിഷയാധിഷ്ഠിതമായി ചർച്ച ചെയ്യാൻ ഞാനൊരുക്കമാണ്, സഹോദരൻ പി സി തയ്യാറാവുമെങ്കിൽ...<<
  • Pilacherry Aboobacker മറുപടി പറയുന്നതിന് മുമ്പ് ഒരു കാര്യം, നിങ്ങള്‍ ആരുടേയും Like ന്നു വേണ്ടിയല്ല, ഞാന്‍ പോസ്റ്റിടുന്നത്. ഇത് പറയാന്‍ കാരണം ഇന്നലെ മുതല്‍ തുടങ്ങിയ സുഖക്കേടാണ് ഈ Like കൊണ്ടുള്ള കളി. മുമ്പ് നിങ്ങളുടെ കളി മരുഭൂമിയും വിജന പ്രദേശവും ജിന്നും സിഹൃമൊക്കെയായിരുന്നു. ആ ട്രിപ്പീസ് കളിയില്‍ നിന്ന് ഒന്നൊഴിച്ച് മറ്റുള്ളവ ഇപ്പോള്‍ നമ്മുടെ തന്നെ ആള്‍ക്കാര്‍ ഏറ്റെടുത്ത സ്ഥിതിക്ക് നിങ്ങള്‍ അതില്‍ നിന്ന് ഒഴിവായി. പിന്നെ, നിങ്ങള്‍ മുകളില്‍ പറഞ്ഞ കളി ആദ്യം ഏറ്റെടുത്തത് നിങ്ങള്‍ തന്നെയാണ്. 2004 ല്‍ നിങ്ങള്‍ എഴുതിയത് മനപ്പൂര്‍വ്വം മറച്ചു വെച്ചു. 2007 ല്‍ മറ്റൊരാള്‍ എഴുതിയപ്പോള്‍ അത് വെച്ചു നിങ്ങള്‍ കളി തുടങ്ങി. എന്നാല്‍ 2007 ല്‍ എഴുതിയ ആള്‍ പലപ്പോഴും പറഞ്ഞു, ഞാന്‍ ആ ഉദാഹരണം ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ വേണ്ടി കൊടുത്തതല്ല, മറിച്ച് മുസ്ലിയാര്‍ക്ക് മറുപടിയായി പ്രാര്‍ത്ഥന ഏതു അല്ലാത്തത് ഏതു മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി കൊടുത്തതാണ് എന്ന്. 2004 ല്‍ എഴുതിയ ആളും അത് തന്നെ പറഞ്ഞു. ‍ മലക്കുകളോടും ജിന്നുകളോടുമുള്ള പ്രാര്‍ത്ഥന അല്ല അവിടെ ഉദ്ദേശം എന്ന്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്തത് വളരെ മോശമായ ഒരു പരിപാടി ആയിരുന്നില്ലേ? എനിക്കിപ്പോള്‍ ഒരു കാര്യം മനസ്സിലായി, നിങ്ങള്‍ എല്ലാവരും ഇപ്പോഴുള്ള KNM AR കോക്കസ് അടക്കം സംഘടനാ ജ്വരം ബാധിച്ച വരാണ്. സംഘടനക്ക് വേണ്ടി പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി ഇനിയും പലതും നിങ്ങള്‍ പറയും. അത് കൊണ്ട് സംഘടനയെ എനിക്ക് വിശ്വാസമില്ല. പിന്നെ, നിങ്ങള്‍ മുകളില്‍ പറഞ്ഞ പണ്ഡിതന്മാര്‍ക്ക് തൗഹീദില്‍ പിഴച്ചു പോയി എന്ന് പറഞ്ഞ ഏതെങ്കിലും പണ്ഡിതന്മാരുടെ പ്രസംഗമോ ലേഖനമോ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. വായിച്ചതും പ്രസംഗത്തില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതും തൗഹീദ് വ്യാഖ്യാനിക്കുന്നിടത്ത് ഇന്നുള്ള ചിലര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട് എന്നാണു. ആ പിഴവുകള്‍ സ്ഥിരമായി സലാം സുല്ലമി ഇപ്പോഴും ശബാബിലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നു. ചിലര്‍ പ്രസംഗിച്ചു കൊണ്ട് നടക്കുകയും ചെയ്യുന്നു.
    പിന്നെ, ആദര്‍ശ വ്യതിയാനം സത്യമാണ്. അതുകൊണ്ട്, അത് പറഞ്ഞത് കൊണ്ട്, ശിക്ഷിക്കപ്പെടുകയില്ല. അങ്ങിനെയാണെങ്കില്‍ ഇന്ന് നമ്മുടെ കയ്യിലുള്ള പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പറഞ്ഞവരെ വിമര്‍ശിച്ചതിന്റെ പേരില്‍ മുഹദ്ധിസുകളടക്കം ശിക്ഷ ഏല്‍ക്കേണ്ടി വരും.
  • Riyas Mon 2002 ഇല്‍ ഐ എസ് എമ്മിനെ പിരിച്ചു വിടാന്‍ കാരണമായ ആദര്ശ്യ വ്യതിയാനം കല്ല്‌ വെച്ച നുണ ആയിരുന്നു. പിളചെരി സാഹിബ്‌ ഒരു സംവധതിനു ഞങ്ങള്‍ ഒരുക്കമാണ്, മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തി പോന്ന ആശയധര്‍ശങ്ങളിലും, നയ നിലപാടുകളിലും ഐ എസ് എം പക്ഷം ഒരു തിരുത്തലും വരുത്തിയിട്ടില്ല. എന്ന് മാത്രമല്ല അതിനു വേണ്ടി നില കൊള്ളുന്നവരന് ഞങ്ങള്‍
  • Anees Hassan <<<ആദര്‍ശ വ്യതിയാനം സത്യമാണ്>>>ഈ 10 കൊല്ലം ആരോപനമുന്നയിച്ചവര്‍ എല്ലാം ഒരുമിച്ച് ശ്രമിചിട്റ്റ് .തെളിയിക്കാന്‍ സാദിച്ചില്ല. എന്നിട്ട ഇപ്പൊ ഈ തമ്മില്‍ തല്ലുന്ന നേരത്ത്...
  • Pilacherry Aboobacker പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും ആ വ്യതിയാനം അവശേഷിക്കുന്നു.
  • Anees Hassan തെളിയിച്ചതും അവശേഷിച്ചതും വാക്ക് കൊണ്ട് മാത്രമല്ലേ...
  • Anees Hassan അന്നത്തെ ഒരാരോപണം ഇഖ്വനിസംയിരുന്നു..
    മരം നട്ടതും മരുന്ന കൊടുത്തതും ഖലീഫ രബ്ബന്റെ പണവും..ഒക്കെ...ഇതൊക്കെ തെളിയിക്ക്..
  • Pilacherry Aboobacker പിന്നെ എന്താണ് ഈ 18 തീര്‍മാനങ്ങള്‍?
  • Pilacherry Aboobacker അതില്‍ ഹുസൈന്‍ മടവൂരും ഒപ്പിട്ടതല്ലേ?
  • Anees Hassan ഖലീഫ രബ്ബന്റെ പണം എടവണ്ണയില്‍ വാങ്ങിയാല്‍ പ്രശ്നമില്ല...ഹുസൈന്‍ മടവൂര്‍ വാങ്ങിയാല്‍ സുരൂരിസം..
    മരുന്ന് വേണോ മരുന്ന എന്ന്നു ചോദിച്ച പ്രവാചകന്‍ വന്നിട്ടില്ല എന്ന് പരിഹസിച്ചവര്‍ ഇപ്പൊ അതും നടത്തുന്നു
  • Riyas Mon അതില്‍ ഒന്നാമത്തെ തീരുമാനം തൊട്ടു തുടങ്ങാം, പിളചെരി പോസ്റ്റ് ചെയ്യൂ ആ വാക്കുകള്‍
  • Anees Hassan kju തീരുമാനിച്ചത് ആദര്‍ഷ വ്യതിയാനം ഇല്ല എന്നല്ലേ...അതില്‍ ഒപ്പിട്ടാല്‍ എന്താ കുഴപ്പം???
  • Anees Hassan Pilacherry Aboobackerഅതില്‍ ഒന്നാമത്തെ തീരുമാനം തൊട്ടു തുടങ്ങാം,????
  • Anees Hassan പണ്ട് പലവട്ടം തെളിയിച്ചതനല്ലേ പറഞ്ഞത്...നമുക്ക് ഒന്നാം തീരുമാനം മുതല്‍ ഒന്ന് നോകിയാലോ ???
  • Riyas Mon ജം ഇയ്യത്തുല്‍ ഉലമ അങ്ങനെ എടുത്ത തീരുമാനം എന്തായിരുന്നു>
  • Pilacherry Aboobacker എനിക്ക് നിങ്ങളുടെ സംഘടന പ്രശ്നങ്ങളൊന്നും അറിയില്ല.
  • Anees Hassan ഞാനീ നാട്ടുകാരനല്ല????????
  • Riyas Mon പിന്നെ എന്താണ് സത്യമാണെന്ന് തെളിഞ്ഞത്?
  • Pilacherry Aboobacker ശരി, ഒരു കാര്യം ചെയ്യാം. ഞാന്‍ ഈ വിഷയത്തെ കുറിച്ച് നന്നായി ഒന്ന് സംഘടനയുമായി ബന്ധമുള്ള എന്റെ നാട്ടിലുള്ള മുജാഹിദ് ഇസ്മായില്‍ എന്ന ഒരാളുണ്ട്. അദ്ദേഹത്തോട് ചോദിക്കട്ടെ?
  • Anees Hassan അപ്പോള്‍ പണ്ട് പല വട്ടം തെളിയിച്ചത് അറിവില്ലതെയാണോ???
  • Riyas Mon കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതായി എന്ന് പറഞ്ഞ പോലെ, പല വട്ടം തെളിയിച്ചു മാഞ്ഞു പോയതാണ്
  • Riyas Mon ok, pilacheri, then you can post.
  • Anees Hassan താങ്കള്‍ക്ക് അത്ര അറിവില്ലാത്ത വിഷയം പിന്നെ എങ്ങനെ തെളിയിച്ചു???എന്താണ് പിന്നെ ഇത്രയും കാലം ചര്‍ച്ച ചെയ്തത്??? Pilacherry Aboobacker
  • Pilacherry Aboobacker ഞാന്‍ പറഞ്ഞില്ലേ, ഈ വിഷയം ഒരു നന്നായി പഠിക്കാനുണ്ട്. ‍ ഈ വിഷയവുമായി നല്ല ബന്ധമുള്ള രണ്ടു പേരുണ്ട്. മടവൂര്‍ വിഭാഗത്തിലുള്ള വ്യക്തിയും KNM വിഭാഗത്തിലെ വ്യക്തിയും. അവരോട് ചോദിച്ചതിന്റെ ശേഷം നമുക്ക് ഈ ചര്‍ച്ചയാവാം. പലവട്ടം തെളിയിച്ചത് ഞാനല്ല, ഇതുമായി ബന്ധപ്പെട്ട KNM നേതാക്കളാണ്.
  • Mansoor Ali സഹോദരൻ പിസി അല്പം കൂടി പക്വത പുലർത്തുമെന്ന് പ്രതീക്ഷിക്കട്ടെ.
    @<<പിന്നെ എന്താണ് ഈ 18 തീര്‍മാനങ്ങള്‍?>> പതിനെട്ടും എഴുതിക്കഴിഞ്ഞ് അതിൽ കൊടുത്ത വിലയിരുത്തൽ ഇങ്ങിനെ:“ഇവിടെ ആദർശ വ്യതിയാനമായി കണ്ടത് തെളിവ് അംഗീകരിക്കുകയും എന്നാൽ വസ്തുത നിഷേധിക്കുന്നതിനെയു
    മാണ്. പ്രബന്ധങ്ങളിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചില വിഷയങ്ങളിലുളള വ്യത്യസ്ഥമായ അഭിപ്രായങ്ങൾ വ്യതിയാനമായി പരിഗണിക്കപ്പെടേണ്ടവയല്ല. അവ അബദ്ധങ്ങളോ ഗവേഷണാതമകമായ വീക്ഷണ വ്യത്യാസങ്ങളോ അറിവു കേടോ തിരുത്തപ്പെട്ട് പോയ അഭിപ്രായങ്ങളോ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുക്കപ്പെട്ടവയോ ആണ്” . (വ്യതിയാനമാരോപിച്ചത് ആരെന്നും ആരോപിക്കപ്പെട്ടതാരെന്നും പി സിക്ക് സംശയമില്ലല്ലോ).
    @<<അതില്‍ ഹുസൈന്‍ മടവൂരും ഒപ്പിട്ടതല്ലേ?>> ആ 18 തീരുമാനങ്ങൾ ഞങ്ങൾ നിരാകരിച്ചിട്ടില്ല. പക്ഷെ അത് രേഖപ്പെടുത്തിയിടത്ത് ചില കുതന്ത്രങ്ങൾ നടന്നിട്ടുണ്ട്. അത് നോക്കിയാൽ മനസ്സിലാകും. എന്നിട്ടും ഞങ്ങളതിൽ ഒപ്പ് വെച്ചു. അതിന്റെ കാരണം, ഇപ്പോൾ സകരിയ്യ സ്വന്തം അനുഭവമായി പറയുന്നത് തന്നെ. ഒരു പിളർപ്പൊഴിവാക്കാൻ. അത് സ്വാഭാവികമായ ഒരു നിലപാടാണെന്ന് സകരിയ്യ തന്നെ സമ്മതിച്ചതല്ലേ. പിന്നെന്തിനാ പി സീ...
    @<<2004 ല്‍ നിങ്ങള്‍ എഴുതിയത് മനപ്പൂര്‍വ്വം മറച്ചു വെച്ചു. 2007 ല്‍ മറ്റൊരാള്‍ എഴുതിയപ്പോള്‍ അത് വെച്ചു നിങ്ങള്‍ കളി തുടങ്ങി. എന്നാല്‍ 2007 ല്‍ എഴുതിയ ആള്‍ പലപ്പോഴും പറഞ്ഞു, ഞാന്‍ ആ ഉദാഹരണം ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ വേണ്ടി കൊടുത്തതല്ല, മറിച്ച് മുസ്ലിയാര്‍ക്ക് മറുപടിയായി പ്രാര്‍ത്ഥന ഏതു അല്ലാത്തത് ഏതു മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി കൊടുത്തതാണ് എന്ന്. 2004 ല്‍ എഴുതിയ ആളും അത് തന്നെ പറഞ്ഞു.>> ഇസ്ലാഹിൽ ജബ്ബാർ വ്മൌലവി എഴുതിയതും പി സി ഉദ്ദേശിച്ച ശബാബിലെ ലേഖനവും ഒരിക്കലും സമാനമല്ല. ആ വിഷയത്തിലും ഞാൻ താങ്കളെ ചർച്ചക്ക് വെല്ലുവിളിക്കുന്നു.
  • Pilacherry Aboobacker Sahodaran Mansoor Paranchathinodu Nchaan Yochikkunnu. Avasaanam Paranchathil Viyochikunnu.
  • Mansoor Ali വിയോജിക്കുന്ന വിഷയത്തിൽ ഒരു ചർച്ചയായാലോ പീ സീ.
  • Pilacherry Aboobacker മന്‍സൂര്‍ സാഹിബ് മുകളില്‍ എഴുതിയ കാര്യങ്ങള്‍ സംഘടനാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഹുസൈന്‍ മടവൂരിനെ കുറിച്ചു എഴുതിയതും ചിലര്‍ പ്രസംഗിച്ചതും അന്നും ഇന്നും എന്നും തെറ്റാണെന്ന് തന്നെ ഞാന്‍ ഇപ്പോഴും സമ്മതിക്കുന്നു. അതില്‍ ഏറ്റവും വലിയ തെറ്റ് അദ്ദേഹത്തിന്നെതിരായി അറബ് നാടുകളില്‍ കത്തുകളയച്ചതും, UAE യില്‍ വിലക്ക് ഏര്‍പ്പെടുത്തിയതുമാണ്. അത് ചെയ്തവര്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ല.
  • Latheef Tanalur ഹുസൈന്‍ മടവൂരിനെ കുറിച്ചു എഴുതിയതും ചിലര്‍ പ്രസംഗിച്ചതും അന്നും ഇന്നും എന്നും തെറ്റാണെന്ന് തന്നെ ഞാന്‍ ഇപ്പോഴും സമ്മതിക്കുന്നു. അതില്‍ ഏറ്റവും വലിയ തെറ്റ് അദ്ദേഹത്തിന്നെതിരായി അറബ് നാടുകളില്‍ കത്തുകളയച്ചതും, UAE യില്‍ വിലക്ക് ഏര്‍പ്പെടുത്തിയതുമാണ്. അത് ചെയ്തവര്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ല. purathakiyathum koodi cherkamayirunnu .......
  • Mansoor Ali ഒരു കാര്യം കൂടി പി സി അറിയണം. തന്നെ കുറിച്ച് മറ്റുള്ളവർ ഇല്ലാത്തത് പറയുന്നുവെന്ന് നാടുനീളെ നടന്ന് വിലപിക്കുകയാണ് സക്കരിയ. അതിന് കൊടി പിടിച്ച് കൊണ്ട് താങ്കളെ പോലുള്ളവർ ഈ തരത്തിലുള്ള പോസ്റ്റുകളും മറ്റുമായി രംഗത്തുണ്ട്. ഞാൻ ചോദിക്കട്ടെ, സക്കരിയ്യക്ക് അപ്രകാരം വിലപിക്കാൻ എന്തർഹതയാണുള്ളത്. അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗങ്ങളിൽ ആവർത്തിക്കുന്ന , എന്നെ കുറിച്ചുള്ള രണ്ട് ആരോപണങ്ങൾ മുൻ‌നിർത്തിയെങ്കിലും എനിക്കിത് ചോദിക്കാനാവും. കെ കെ പി അബ്ദുല്ലയുടെ പുസ്തകം പ്രൂഫ് നോക്കിയത് ഞാനാണെന്ന് എല്ലാ പ്രസംഗങ്ങളിലും സക്കരിയ്യ തറപ്പിച്ച് പറയുന്നു. പച്ചക്കള്ളമാണത്. ആ പുസ്തകം ഇറങ്ങിയതിനു ശേഷം കുറെ കഴിഞ്ഞാണ് എന്റെ കയ്യിൽ കിട്ടുന്നത് തന്നെ. ഈ ഗ്രൂപ്പിൽ അംഗമായിട്ടുള്ള, കെ കെ പിയുടെ നാട്ടുകാരനായ ഞങ്ങളുടെ ഒരു പ്രവർത്തകൻ കൊറിയർ വഴി അയച്ച് തന്നതാണത്. പിന്നീടത് ഞങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. അതിലെന്താണപാകത? പി സി അപ്രകാരം ഇതര സംഘടനകളിലെ ആളുകളുടെ രചനകളും പ്രസംഗങ്ങളും പ്രചരിപ്പിക്കാറില്ലേ.
    രണ്ടാമത്തേത്, സക്കരിയയുടെ താടി ക്ലിപ്പുമായി ബന്ധപ്പെട്ടാണ്. അത് കൃത്രിമമാണെന്ന് പറഞ്ഞ് സക്കരിയ്യാന്റെ ആൾക്കാർ എന്നെ സമീപിച്ചെന്നും ഞാൻ, ‘നിങ്ങളും കള്ള ക്ലിപ്പുണ്ടാക്കാറില്ലേ’ എന്ന് പ്രതികരിച്ചു എന്നുമാണ് സക്കരിയ്യ ഉറപ്പിച്ച് പറയുന്നത്. പച്ചക്കള്ളമാണത്. അപ്രകാരം ആരെങ്കിലും എന്നോട് സമീപിച്ച് ചോദിക്കുകയോ ഞാനപ്രകാരം മറുപടി പറയുകയോ ചെയ്തിട്ടില്ല. താടിയെ കുറിച്ചല്ലാത്ത വല്ല പരാമർശവും ഞാൻ കൃത്രിമം കാണിച്ച് ആ ക്ലിപ്പിൽ ഉൾക്കൊള്ളിച്ച് തെറ്റിധരിപ്പിക്കാൻ ശ്രമിച്ചതായി തെളിയിക്കാൻ പലതവണ ഞാൻ വെല്ലുവിളിച്ചതാണ്.
    അദ്ദേഹം എന്നെ കുറിച്ച് ഇപ്പോഴും ആവർത്തിച്ച് പ്രചരിപ്പിക്കുന്ന രണ്ട് പച്ചക്കള്ളങ്ങൾ ആണ് ഞാനിവിടെ സൂചിപ്പിച്ചത്. വെറും സാമ്പിൾ..ഇനിയുമുണ്ട് ..
    അബൂബക്കർ സാഹിബ് ഇവിടെ പറഞ്ഞ പരലോകത്ത് ഇക്കാര്യത്തിൽ സക്കരിയ്യാക്ക് വല്ല ഇളവുമുണ്ടാവുമോ?
  • Mansoor Ali സ്വന്തം ഗുരുനാഥനായ അബ്ദുസ്സലാം സുല്ലമിക്കെതിരെ സക്കരിയ്യ നടത്തിയ ആരോപണങ്ങളിൽ എത്ര ശതമാനം സത്യമുണ്ടെന്ന് പി സിക്ക് അറിയുമോ? ഒരു ശതമാനം പോലുമില്ല. സുല്ലമിക്കില്ലാത്ത വാദങ്ങൾ അദ്ദേഹത്തിൽ ആരോപിച്ച്, സുന്നികൾക്ക് പോലും വടി നൽകിയതും, ശത്രുക്കളോട് പോലും പെരുമാറാൻ പാടില്ലാത്ത രീതിയിൽ മാന്യത വിട്ട് അദ്ദേഹത്തെ കടിച്ച് കീറിയതും അബൂബക്കർ സാഹിബ് ഇവിടെ പറഞ്ഞ പരലോകത്ത് സക്കരിയ്യാക്ക് എതിരായി ഉണ്ടാവില്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
  • Pilacherry Aboobacker ആദ്യം ഞാന്‍ മനസ്സിലുള്ള ഒരു കാര്യം തുറന്നു പറയട്ടെ? താങ്കളും യൂസുഫ് സാഹിബുമാണ്, എന്നെ ഈ ഗ്രൂപ്പിലൂടെ P.C. എന്ന് ആദ്യമായി വിളിച്ചത്. എനിക്കത് വളരെയധികം ഇഷ്ടപ്പെട്ടു. എന്റെ നാട്ടില്‍, വീട്ടില്‍ ഉള്ള ഒരംഗം വിളിക്കുന്നത്‌ പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. (ഇഫ്തി ഈ ഗ്രൂപ്പില്‍ എന്നെ PC എന്നാണ് വിളിക്കാറുള്ളത് - അവന്‍ എന്റെ വീട്ടുകാരനാണ്) ഈ വിളിയിലൂടെ നമ്മള്‍ കൂടുതല്‍ കൂടുതല്‍ അടുത്തില്ലേ എന്നൊരു തോന്നല്‍. മാന്യ സഹോദരന്‍ മന്‍സൂര്‍ സാഹിബ്, ഈ പോസ്റ്റിലൂടെ പറഞ്ഞ കാര്യം ഞാന്‍ ഗൌരവത്തില്‍ എടുത്തിട്ടുണ്ട്. അതെ കുറിച്ചു സ്വലാഹിയോട് വിശദീകരണം തേടും. ചിലപ്പോള്‍ അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞു കൊടുത്തതാകാം. താടിയുടെ ക്ലിപ്പിംഗ് വിഷയം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. എന്താണ് ആ വിഷയം എന്നന്യേഷിക്കട്ടെ. ഇന്ഷാ അള്ളാ എല്ലാം ശരിയാക്കാം.

2 comments:

Unknown said...

പി സി (പ്രിയപ്പെട്ട സഹോദര )എന്ന് എനിക്കും വിളിക്കാലോ ലേ ?എന്‍റെ നാട്ടില്‍ (വാടാനപ്പള്ളിയില്‍)തൊട്ടടുത്തുള്ള സ്ഥലത്ത് ഒമര്‍ മൌലവി കുറെ നാള്‍ സേവനം അനുഷ്ട്ടിച്ചിരുന്നു ,അതുകൊണ്ടാകാം പിളര്‍പ്പ് വന്നപ്പോള്‍ അദേഹത്തിനെ കരുവാക്കിയായിരുന്നു കുറെ പ്രചാരണം ,അതില്‍ ഒന്നാണ് 'ഏറ്റവും പ്രധാനം 'എന്ന അദേഹത്തിന്റെ ലേഖനം 'ശബാബ് 'പ്രസിദ്ധീകരിച്ചില്ല എന്ന ആരോപണം 'ചവറ്റു കൊട്ടയില്‍'എറിഞ്ഞു എന്നായിരുന്നു ആരോപണം !മൌലവിയെ ഏറെ സ്നേഹിക്കുന്ന പലര്‍ക്കും അത് സഹിച്ചില്ല ..ഇന്നും പലര്‍ക്കും അത് സഹിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപോള്‍ ഏറെ പണിപെട്ട് ഞാനത് (എന്നെ സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല പണ്ട് )കാണിച്ചുകൊടുത്തപോള്‍ ഉടനെ വന്നു കമന്റ്‌ '....ന്നാലും പാലം പണിയാംന്നു നിങ്ങള് പറഞ്ഞില്ലേ ..'
ഇതാണ് അവസ്ഥ .സത്യം അംഗീകരിക്കാന്‍ പല സങ്കുചിത ചിന്തകളും തടസമായി വരുന്നു .അപ്പോള്‍ ആര്‍ക്കാണ് പി സി സംഘടനാ ജ്വരം ബാധിച്ചചത്?പി സി ക്ക് തന്നെ ഇനിയും വിഷയങ്ങള്‍ അറിയില്ല എന്ന് പറയുന്നു പിന്നെങ്ങിനെ താങ്കള്‍ ഒരു നിലപാടില്‍ എത്തി ?ഞാന്‍ (ഞങ്ങള്‍ )തെറ്റായാലും ശേരിയായാലും നിലപാടുകള്‍ എടുത്തത് കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ ആണ്.മടവൂരിന്റെ മുഖത്തു നോക്കി "താങ്കളെ കണ്ടല്ല ഞങ്ങള്‍ ഇതില്‍ നില്‍ക്കുന്നത് "എന്ന് പറയാനുള്ള ആര്‍ജവം ഞങ്ങള്‍ക്കുണ്ട്‌ .പക്ഷെ സക്കരിയ മൌലവി ഇന്ന് നടത്തുന്ന ഈ വിശദീകരണ നാടകം മൂപ്പരുടെ കൂടെ ആളെ നിര്‍ത്താനാണ് എന്ന് ആര്‍ക്കാണ് അറിയാത്തത് .എന്തായാലും ഹുസൈന്‍ മടവൂരിനു ഈ ഗതി വന്നില്ല എന്നത് അല്ലാഹു അദേഹത്തെ മാന്യനായി നില നിര്‍ത്താന്‍ ഉദ്യെഷിച്ചിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍ ..

Unknown said...

പി സി ഇത് ഞാന്‍ തന്നെയാണ് കേട്ടോ ,ഐക്യവേദി ഗ്രൂപിലെ അഡ്മിന്‍ ,നവാസ് ബിന്‍ ആദം :-)

Post a Comment

Add a reply

Popular Posts