Pages

Saturday, December 1, 2012

സിഹ്‌റ് ഫലിക്കില്ല എന്ന വാദം ഹദീസ് നിഷേധമാണ്

സിഹ്‌റ് ഫലിക്കില്ല എന്ന വാദം ഹദീസ് നിഷേധമാണ്. ഖുബ്‌സ് ഖബാ‌ഇസ് എന്നത് യഥാർത്ഥ പിശാചുക്കളാണെന്ന് പറയുന്നതിനു പകരം കൊതുകും രോഗാണുക്കളും മലിനവസ്തുക്കളുമൊക്കെയാണെന്ന് വ്യാഖ്യാനിക്കുന്നതും ഹദീസ് നിഷേധമാണ്. മഗ്‌രിബിനു ശേഷം കുട്ടികളെ പുറത്ത് വിടരുതെന്നും ജിന്നുകളുടെ ഉപദ്രവം അധികമായുണ്ടാവുന്ന സമയമാണെന്നതിനെ തള്ളിപ്പറയുന്നത് ഹദീസ് നിഷേധമാണ്. മോട്ടോർ ബൈക്കിനു പിറകിൽ യഥേഷ്ടം ഏത് പെണ്ണീനെയും കൊണ്ട് പോവാമെന്ന ഫത്‌വ ഹദീസ് നിഷേധമാണ്. ഹദീസ് സ്വീകരിക്കാൻ ബുദ്ധിയെ മാനദണ്ഡമാക്കുന്നത് വ്യതിയാനമാണ്. സംസം വെള്ളത്തിന്റെ പോരിശ നിഷേധിക്കുന്നത് ഹദീസ് നിഷേധമാണ്. മടവൂരികൾക്കെന്ത് പറയാനുണ്ട്.
Like · · · Thursday at 5:24pm

  • Malayali Peringode Malayaali സ്വന്തം പാഠപുസ്തകങ്ങളൊക്കെ ഒന്ന് വായിച്ച് പഠിക്കെന്റെ യാസീന്റെ വാപ്പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ!
  • Aneer Namboorikandy mansoor sahib thudangikooooooo............. avar post itu
  • Dubaii Salafi അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഹദീസ് നിഷേധി മുഹമ്മദ്‌ നബി ആയിരിക്കും..കാരണം മുഹമ്മദ്‌ നബിയാണ് ലോകത്തോട്‌ ,മനുഷ്യ രാഷിയോടു പറഞ്ഞത്..സിഹ്രില്‍ വിശ്വസിക്കുന്നവന്‍ നരകത്തില്‍ ആണെന്ന്...!ഒരിക്കലും രക്ഷ പ്രാപിക്കില്ല എന്ന്..
  • Kunhikkoya TP ഇങ്ങിനെയൊരു ചർച്ച സന്തോഷകരമാണ്. കൂടുതൽ അറിവും തിരിച്ചറിവും ഉണ്ടാക്കാൻ ഈ ചർച്ച ഫലപ്രദമാവട്ടെ. എല്ലാവരും കൂടി ഇടപെട്ട് ചർച്ചയുടെ ഭംഗി നഷ്ടപ്പെടുത്തരുത്. ഇരു വാദങ്ങളെയും പ്രതിനിധീകരിച്ച് ഓരോരുത്തർ പോരേ.
  • Fazalur Rahman ഇങ്ങിനെയൊരു ചർച്ച സന്തോഷകരമാണ്. കൂടുതൽ അറിവും തിരിച്ചറിവും ഉണ്ടാക്കാൻ ഈ ചർച്ച ഫലപ്രദമാവട്ടെ.
  • Aneer Namboorikandy athe mansoor ali sahibum abu yasinum mathi vere arum idepedathirikunatha nallath എന്നാൽ ചർച്ച തുടങ്ങുകയല്ലേ ? നിബന്ധനകൾ തയ്യാറാക്കിയാലോ? അഭിപ്രായം ഇവിറ്റെ എഴുതാം. എടുക്കാമെങ്കിൽ എടുത്തോ. ആദ്യം mansoor aliയും abu yasinum സ്വയം പരിചയപ്പെടുത്തുക , വിലാസം സഹിതം. ആരോപണം abu yasin ന്റേതാകയാൽ ആദ്യം ഓരോ വിഷയത്തിലുള്ള ആരോപണങ്ങൾ നമ്പറിട്ട് abu yasinഇവിടെ എഴുതുക. മറ്റാരും ചർച്ചയിൽ പങ്കെടുക്കരുത്. ആർക്കെങ്കിലും വല്ല പോയിന്റും തോന്നിയാൽ അതാത് ആളുകളെ മെസേജ് വഴി അറിയിക്കുക. മൂന്ന് കമന്റുകളിൽ കൂടുതൽ ഒരാൾ ഒരു തവണ ഇടരുത്. അത്യാവശ്യത്തിനു മാത്രം മറ്റു ബ്ലോഗിലേക്കും സൈറ്റുകളിലേക്കും ലിങ്ക് നൽകാവൂ. പരമാവധി കാര്യങ്ങൾ ഇവിടെ തന്നെ എഴുതുക. ചർച്ച തീരും വരെ ഇത് മറ്റെവിടെയും ഷെയർ ചെയ്യരുത്. മാന്യന്മാരും നീതിമാന്മാരും ഇരുവർക്കും സ്വീകാര്യരുമായ ഒന്നോ രണ്ടോ മാധ്യസ്ഥന്മാർ ഉണ്ടായാൽ നന്ന്. (kadappad. omar yasif malabari)................
  • Mansoor Ali ചർച്ച വഴിതിരിഞ്ഞ് പോവും വിധം ആരും ഇടപെടാതിരുന്നാൽ മതി. കുഞ്ഞിക്കോയ സാഹിബിനു താല്പര്യമുണ്ടെങ്കിൽ, അബൂയാസിനും താല്പര്യമുണ്ടെങ്കിൽ കുഞ്ഞീക്കോയ സാഹിബിനു മധ്യസ്ഥനാകാം. ഏതായാലും ചർച്ച തുടങ്ങാം.
    ആറ്‌ ആരോപണങ്ങളാണ് അബൂയാസിൻ ഇവിടെ ഉന്നയിച്ചിട്ടുള്ളത്. ഓരോന്നായി വളരെ ചുരുക്കി വിശദീകരിക്കാം.
  • Dubaii Salafi തിലവത് എന്ന സിഹ്രിനെ കുറിച്ചും ഇവിടെ ചര്‍ച്ച ചെയ്യാം..
  • Mansoor Ali 1. <<സിഹ്‌റ് ഫലിക്കില്ല എന്ന വാദം ഹദീസ് നിഷേധമാണ്>>
    ഈ നിലപാട് എന്നുമുതലാണ് നിങ്ങളുടെ സംഘടന സ്വീകരിച്ചത്. മുജാഹിദ് പിളർപ്പിന്റെ കാലത്ത് ഇരു പക്ഷവും കെ ജെ യുവിന് സമർപ്പിച്ച പ്രബന്ധ(ആദർശ രേഖ)ത്തിൽ ഇവ്വിഷയകമായി പറഞ്ഞത് ഇപ്രകാരം:“മറ്റു കാര്യങ്ങളിലേക്ക് വ്യാപിക്കാത്ത മസ്അലയില്‍ ഒതുങ്ങുന്ന പിഴവ് മാത്രമാണ് സിഹ്‌റ് ഫലിക്കില്ലെന്ന് പറയുന്നവര്‍ക്ക് സംഭവിച്ചിട്ടുളളത്. അവര്‍ക്ക് മന്‍ഹജില്‍ വ്യതിയാനം സംഭവിച്ചിട്ടില്ല. അതിനാല്‍ മസ്അലയില്‍ ഒതുങ്ങുന്ന ഇത്തരം പിഴവുകളുടെ പേരില്‍ ആരും ആര്‍ക്കെതിരിലും വ്യതിയാനം ആരോപിക്കുന്നില്ല, ആരോപിക്കേണ്ടതുമില്ല“(2:3).
    ഇനി, അൽ‌മനാർ ഈ വിഷയത്തിൽ പറയുന്നതിപ്രകാരം:
    *സിഹ്‌റ് കുറ്റമാണ്. അതിന് യഥാര്‍ത്ഥഫലമില്ല. ദുര്‍ബല മനസ്സുകള്‍ക്ക് അതില്‍ ഫലമുണ്ടെന്ന് തോന്നാമെങ്കിലും. (അല്‍മനാര്‍ മാസിക, ഹദീസ് പാഠം, അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍ 1985 സെപ്ത.).
    *ഈ (പിശാചു ബാധ സംബന്ധിച്ച) വിഷയത്തില്‍ ഇമാം ജുബാഇയുടെ അഭിപ്രായം ഇമാം റാസി ഇങ്ങിനെ ഉദ്ധരിക്കുന്നു: പിശാചുക്കള്‍ക്ക് മനുഷ്യരെ വീഴ്ത്തുവാനോ അവരുടെ സുബോധം നശിപ്പിക്കുവാനോ സാധ്യമല്ല. അങ്ങിനെയൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പൊതുജനങ്ങള്‍ വെറുതെ ധരിച്ചു വെച്ചിരിക്കുകയാണ്. സിഹ്‌റ് കൊണ്ടും അങ്ങിനെയൊക്കെ ചെയ്യാമെന്നും അവര്‍ തെറ്റുധരിക്കുന്നു.(അല്‍മനാര്‍ മാസിക, ചോദ്യവും മറുപടിയും, 1986 ഫെബ്രുവരി)
    *യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു കാര്യം, വഞ്ചനയുടെതായ ഏതെങ്കിലും ഒരു മാര്‍ഗ്ഗമുപയോഗിച്ച് യഥാര്‍ത്ഥമാണെന്ന് കണ്ണില്‍ കാണിക്കുകയോ മനസ്സില്‍ തോന്നിക്കുകയോ ചെയ്യുന്ന ക്ഷുദ്രവൃത്തി എന്ന നിര്‍വ്വചനത്തില്‍ സിഹ്‌റിന്റെ ഏതാണ്ടെല്ലാ ഘടകങ്ങളും ഉള്‍പ്പെടുമെന്ന് തോന്നുന്നു........ തലമുറകളിലൂടെ കൈമാറ്റം നടത്തപ്പെടുകയും കെട്ടുകഥകളിലൂടെ ഭീകരത സ്ഥാപിക്കപ്പെടുകയും അതുകൊണ്ട് തന്നെ ആളുകള്‍ ഭയത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന കേവല മിഥ്യയാണ് വാസ്തവത്തില്‍ സിഹ്‌റ്. സ്വന്തമായ ഒരു സത്തയോ പ്രതിഫലനമോ അതുള്‍ക്കൊള്ളുന്നില്ല.......... ചുരുക്കത്തില്‍ യഥാര്‍ത്ഥമോ സ്വതന്ത്രമായ പ്രതിഫലനമോ ഇല്ലാത്ത ഒരു മിഥ്യയാണ് സിഹ്‌റ്.(മൂസ വാണിമേല്‍, അല്‍മനാര്‍ മാസിക, 1982 നവംബര്‍).
    ഇനിയും നോക്കൂ:
    ഇസ്ലാമില്‍ പൗരോഹിത്യമില്ല. ഹോമം, നരബലി, കൂടോത്രം, മാരണം, ഉറുക്ക്, ഐക്കല്ല്, ഏലസ്സ്, പിഞ്ഞാണമെഴു ത്ത്, ജാറം മൂടല്‍, കണി, കൈനോട്ടം, കൈനീട്ടം, മുഹൂര്‍ത്തം എല്ലാം പൗരോഹിത്യത്തിന്റെ സൃഷ്ടി, തട്ടിപ്പ്(സാല്‍വേഷന്‍ എക്‌സിബിഷനോടനുബന്ധിച്ച് മുജാഹിദ് സെന്ററില്‍ നിന്ന് പുറത്തിറക്കിയ ലഖുലേഖ, ചങ്ങരംകുളത്ത് നടന്ന എ പി വിഭാഗത്തിന്റെ സംസ്ഥന സമ്മേളന ഭാഗമായി പുറത്തിറക്കിയ ലഘുലേഖയിലും ഇപ്രകാരം പരാമര്‍ശമുണ്ട്.)

    സിഹ്‌റ് ഫലിക്കില്ലെന്ന വാദം ഹദീസ് നിഷേധമാണോ അബൂയാസീൻ?
  • Nasar Hassan സിഹ്ര്‍ കുറ്റമാണ് അതിനു യാഥാര്തമില്ല ദുര്‍ബല മനസ്സുകള്‍ക്ക് അതില്‍ ഫലമുണ്ടുന്ടെന്നു തോന്നുമെങ്കിലും അല്‍മനാര്‍ മാസിക ഹദീസ് പടം അബ്ദുല്‍ ഹക് സുല്ലമി അമയൂര്‍ 1985 സെപ്റ്റംബര്‍ സിഹ്ര്‍ ഉണ്ട് എന്ന് എങ്ങിനെ യാണ് മനസിലാക്കുക
  • Mansoor Ali 2.<<ഖുബ്‌സ് ഖബാ‌ഇസ് എന്നത് യഥാർത്ഥ പിശാചുക്കളാണെന്ന് പറയുന്നതിനു പകരം കൊതുകും രോഗാണുക്കളും മലിനവസ്തുക്കളുമൊക്കെയാണെന്ന് വ്യാഖ്യാനിക്കുന്നതും ഹദീസ് നിഷേധമാണ്.>>

    ഈ നിലപാട് എന്നുമുതലാണ് നിങ്ങളുടെ സംഘടന സ്വീകരിച്ചത്? നോക്കൂ
    *ഖുർആനിലോ ഹദീസിലോ ശൈത്വാൻ എന്ന പദം വെറും അദൃശ്യജീവികളെ കുറിച്ച് മാത്രമല്ല ഉപയോഗിക്കാറുള്ളതെന്ന് മുസ്ലിംകൾ പൊതുവിൽ ധരിച്ചിട്ടുണ്ട് എന്നതാണ് യഥാർത്ഥം. മുഫസ്സിറുകൾ പണ്ട് കാലം മുതൽക്ക് തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ഉപദ്രവകാരികളായ പ്രാണികളെ സംബന്ധിച്ചും ദുർബോധകരായ മനുഷ്യരെ കുറിച്ചും അത്തരക്കാരായ അദൃശ്യജീവികളായ ജിന്നുകളെ സംബന്ധിച്ചും ശൈത്താൻ എന്ന് ഖുർആനിലും ഹദീസിലും ഉപയോഗിച്ചതായി അവയുടെ വ്യാഖ്യാതാക്കൾ വിശദമാക്കിയിട്ടുണ്ട്.(കെ എം മൌലവി, അൽമനാർ മാസിക, 1961 നവമ്പർ)

    *വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ‘അല്ലാഹുവേ മാലിന്യങ്ങളിൽ നിന്നും വൃത്തികേടുകളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു’ എന്ന് പ്രാർത്ഥിക്കേണ്ടതാണ്.(ഇസ്ലാമിക കർമ്മ പാഠങ്ങൾ (മൂന്നാം തരം), കെ എൻ എം വിദ്യാഭ്യാസ ബോർഡ്)

    *ഖുബ്സ്, ഖബാഇസ് എന്നീ പദങ്ങൾക്ക് മ്ലേച്ചത, ആൺപെൺ പിശാചുക്കൾ എന്നീ അർത്തങ്ങൾ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ അർത്ഥപ്രകാരം, വിസർജ്ജന സ്ഥലത്ത് നിന്നും പകരാനിടയുള്ള രോഗങ്ങളിൽ നിന്ന് നാഥാ ഞാൻ രക്ഷ ചോദിക്കുന്നു എന്നാണർത്ഥം. വിസർജ്ജന സ്ഥലത്ത് പാദർക്ഷകൾ അണിയണമെന്ന് നബി(സ) കൽപ്പിച്ചിട്ടുള്ളത് ഈ സന്ദർഭത്തിൽ ഓർക്കുക. (അൽമനാർ മാസിക, 1984 ഏപ്രിൽ, പേജ്: 17, ഹദീസ് പാഠം, അബ്ദുൽ ഹഖ് സുല്ലമി ആമയൂർ)

    ഖുബ്‌സ് ഖബാ‌ഇസ് എന്നത് രോഗാണുക്കളും മലിനവസ്തുക്കളുമൊക്കെയാണെന്ന് വ്യാഖ്യാനിക്കുന്നതും ഹദീസ് നിഷേധമാണോ അബൂയാസിർ?
  • Mansoor Ali 3. <<മഗ്‌രിബിനു ശേഷം കുട്ടികളെ പുറത്ത് വിടരുതെന്നും ജിന്നുകളുടെ ഉപദ്രവം അധികമായുണ്ടാവുന്ന സമയമാണെന്നതിനെ തള്ളിപ്പറയുന്നത് ഹദീസ് നിഷേധമാണ്>>

    നമുക്കീ കാര്യം നിങ്ങളുടെ ജനറൽ സെക്രട്ടറിയും പ്രമുഖ മുജാഹിദ് പണ്ഡിതനുമായ എ പിയോട് ചോദിക്കാം.
    http://youtu.be/IzmKGtXbU_I

    മഗ്‌രിബിനു ശേഷം കുട്ടികളെ പുറത്ത് വിടരുതെന്നും ജിന്നുകളുടെ ഉപദ്രവം അധികമായുണ്ടാവുന്ന സമയമാണെന്നതിനെ തള്ളിപ്പറയുന്നവർ ഹദീസ് നിഷേധിയാണോ അബൂയാസിൻ?
  • Mansoor Ali 4<<മോട്ടോർ ബൈക്കിനു പിറകിൽ യഥേഷ്ടം ഏത് പെണ്ണീനെയും കൊണ്ട് പോവാമെന്ന ഫത്‌വ ഹദീസ് നിഷേധമാണ്.>>

    ഇപ്രകാരമൊരു പ്രസ്താവന ഏതെങ്കിലും മുജാ‍ാഹിദ് പണ്ഡിതൻ നടത്തിയതായി എനിക്കറിയില്ല. അബൂയാസീന് വല്ല അറിവും ഇക്കാര്യത്തിലുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരിക.
  • Mansoor Ali <<ഹദീസ് സ്വീകരിക്കാൻ ബുദ്ധിയെ മാനദണ്ഡമാക്കുന്നത് വ്യതിയാനമാണ്.>>
    ഈ നിലപാട് എന്നുമുതലാണ് നിങ്ങളുടെ സംഘടന സ്വീകരിച്ചത്? നോക്കൂ

    *“ആശയപരമായ വൈകല്യം : ഇസ്‌ലാമിക നിയമസംഹിതകളെല്ലാം തന്നെ ബുദ്ധിക്കും ചിന്തക്കും നിരക്കുന്നതാണ്. അതിനെതിരായി പറയപ്പെടുന്ന വചനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി നൂഹ്‌നബിയുടെ കപ്പല്‍ കഅ്ബയെ ഏഴ് പ്രാവശ്യം പ്രദക്ഷിണം നടത്തിയ ശേഷം രണ്ട് റക്അത്ത് നമസ്‌കരിച്ചു എന്ന വ്യാജവചനം നബി(സ)യുടെ മേല്‍ ആരോപിക്കപ്പെട്ടുകാണാം. എന്നാല്‍ ഈ വാക്ക് വ്യാജമാണെന്ന് നിദാനശാസ്ത്രജ്ഞന്മാര്‍ കേട്ട മാത്രയില്‍ തന്നെ വിധിച്ചു.'' (നിങ്ങളുടെ ഹദീസ് പണ്ഡിതന്‍ അബൂബക്കര്‍ സലഫിയുടെ നേതൃത്വത്തില്‍ കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സകരിയ്യ സ്വലാഹി എന്നിവരുള്‍പ്പെടയുള്ള പത്രാധിപസമിതിക്കു കീഴില്‍ പ്രസിദ്ധീകരിച്ച സ്വഹീഹ് മുസ്‌ലിം സമ്പൂര്‍ണ മലയാള പരിഭാഷ, പേജ് 51,52)
    പ്രവാചകന്റെ ഹദീസുകള്‍ കേട്ടമാത്രയില്‍ തന്നെ പരമ്പര പരിശോധിക്കാതെ ബുദ്ധിക്ക് എതിരാണെന്ന് പറഞ്ഞ് നിഷേധിക്കണമെന്നാണ് ഇവിടെ പറയുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ എല്ലാം തന്നെ ബുദ്ധിക്ക് നിരക്കുന്നതാണെന്നും ഹദീസുകളെ നിഷേധിക്കുവാന്‍ വേണ്ടി ഇയാള്‍ ഇവിടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

    * ''വിശുദ്ധ ഖുര്‍ആന്‍ അന്ധമായി ഒന്നിനെയും പിന്‍പറ്റാന്‍ പഠിപ്പിക്കുന്നില്ല. നിരവധി സ്ഥലങ്ങളില്‍ വിവിധ ശൈലിയില്‍ മനുഷ്യനോട് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നത് കാണാം. ചിന്തിച്ചു മനസ്സിലാക്കി മാത്രം എന്തും അനുകരിക്കാനും സ്വീകരിക്കുവാനുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചിന്തിക്കാത്തവരെ മൃഗതുല്യരായാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.'' (അല്‍ മനാര്‍ 2007 ഫെബ്രു. പേജ് 49)

    *“മത്‌ന് വിമർശനത്തിൽ ഉസൂലുൽ ഹദീസിന്റെ പണ്ഡിതൻ‌മാർ സ്വീകരിച്ച മാനദണ്ഡങ്ങാൾ താഴെ പറയുന്നവയാണ്.....2. വ്യാഖ്യാനിക്കാൻ പറ്റാത്ത വിധം പ്രാഥമിക ബുദ്ധിക്കോ തെളിയിക്കപ്പെട്ട വസ്തുതകൾക്കോ അംഗീകരിക്കപ്പെട്ട സ്വഭാവ മൂല്യങ്ങൾക്കോ എതിരായ പരാമർശങ്ങൾ ഉൾക്കോള്ളാത്തതാവുക.“(പേജ്: 118, ഹദീസുകളുടെ പ്രാമാണികത, വിമർശനങ്ങൾ, വസ്തുതകൾ, എം എം അക്ബർ, ഡിപ്പാർട്ട്മെന്റ് ഓഫ് അറബിക് , യൂനിവേഴ്സിറ്റി ഓഫ് കേരള)

    ഹദീസ് സ്വീകരിക്കാൻ ബുദ്ധിയെ മാനദണ്ഡമാക്കുന്നത് വ്യതിയാനമാണോ അബൂയാസിർ?
  • Mansoor Ali 6<<സംസം വെള്ളത്തിന്റെ പോരിശ നിഷേധിക്കുന്നത് ഹദീസ് നിഷേധമാണ്.>>

    ഇവിടെ താങ്കൾ ഉദ്ദേശിക്കുന്ന , സംസം വെള്ളത്തിനുള്ളതും ഞങ്ങൾ നിഷേധിക്കുന്നതുമായ പോരിശ ഒന്ന് വിശദമാക്കുക അബൂയാസിർ.
  • Anees Kodur "ബുദ്ധിയും മതപ്രമാണവും തമ്മില്‍ എതിരായാല്‍ ബുദ്ധിക്കു മുന്ഗണന നല്കണം എന്നു ഒരു പൊതുചട്ടം പറയപ്പെടാറുണ്ട്.പ്രഥമവീക്ഷണത്തില്‍ ശരിയാണെന്ന് തോന്നുന്നതും യുക്തിവാദക്കാര്‍ക്കു ഖുര്‍ആനേക്കാള്‍ ആവേശകരമായി തോന്നുന്നതുമായ ഈ ചട്ടത്തിന്‍റെ സാക്ഷാല്‍ അവതാരകന്മാര്‍ തര്‍ക്കശാസ്ത്രത്തില്‍ കൂടി മതസിദ്ധാന്തങ്ങളെ വിലയിരുത്തിവരുന്ന തല്‍പരകക്ഷികളാകുന്നു." (സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ് , പേജ് 3263)
    സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം . https://docs.google.com/file/d/0B6_PT8GL6bjMLW5OZDljcnFXQUk/edit?pli=1 "മനുഷ്യബുദ്ധി അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ അനുസരിച്ച് മാത്രമേ മതപ്രമാണങ്ങള്‍ ഉണ്ടായിരിക്കാവൂ എന്നില്ല.നമ്മുടെ ബുദ്ധിക്കും യുക്തിക്കും യോജിച്ചതായി തോന്നുന്ന എല്ലാ തത്വങ്ങളും സിദ്ധാന്തങ്ങളും സാക്ഷാല്‍ യാഥാര്‍ത്ഥ്യങ്ങളായിരിക്കുമെന്നു കരുതുന്നതും അബദ്ധമാകുന്നു.ബുദ്ധിപരമായ തെളിവുകള്‍കൊണ്ടോ യുക്തിന്യായങ്ങള്‍മുഖേനയോ എത്തിച്ചേരുവാന്‍ സാധ്യമല്ലാത്ത എത്രയോ യാഥാര്‍ത്ഥ്യങ്ങളും തത്വ സിദ്ധാന്തങ്ങളും നിലവിലുള്ളതുകൊണ്ടുതന്നെയാണ് വേദങ്ങളുടെയും പ്രവാചകന്മാരുടെയും ആവശ്യം നേരിട്ടിരിക്കുന്നതും എന്നിരിക്കെ വേദപ്രമാണങ്ങളുടേയും പ്രവാചക വചനങ്ങളുടേയും വ്യക്തമായ പ്രസ്താവനകള്‍ക്ക് മുന്നില്‍ യാതൊരു യുക്തിവാദത്തിനും സ്ഥാനമില്ല.അപ്പോള്‍ ഖുര്‍ആന്‍റെയും ഹദീസിന്‍റെയും നേര്‍ക്ക്നേരെയുള്ള നിരവധിപ്രസ്താവനകളാല്‍ സ്പഷ്ടമായി അറിയപെട്ട ഏതൊരു കാര്യവും യുക്തിരാഹിത്യത്തിന്‍റെ മേല്‍വിലാസത്തില്‍ നിഷേധിച്ചു തല്ലുന്നതും അവ രണ്ടിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് യോജിച്ചതല്ല , പാടുള്ളതുമല്ല.യുക്തിവാദങ്ങളെ മതപ്രമാണങ്ങളുടെ ഉരകല്ലില്‍ ഉരച്ച് നോക്കി വിലയിരുത്തുന്നതാണ് എക്കാലത്തും ധാര്‍മിക അരാജകത്വത്തിനു പ്രധാന കാരണമാകുന്നത്.ദൈവത്തിനും മതത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും എതിരില്‍ പടയെടുക്കുന്നവരുടെയെല്ലാം ആയുധം യുക്തിവാദം തന്നെ.പക്ഷെ കാലത്തിനൊത്തു വേഷം മാരും എന്ന് മാത്രം." (സുറ:ഹദീദിന്‍റെ വ്യഖ്യാനക്കുറിപ്പ് , പേജ് 3233)
  • Nasar Hassan ലക്ഷത്തില്‍ പരം ഹദീസ് ശേകരിച്ച ഇമാം ഭുകാരി എന്തെ 6000 എടുത്തു ബാകി ഒക്കെ തള്ളിയത് ഇമാം ഭുകാരി ഹദീസ് നിഷേടിയാണോ ? പിന്നെ ഈ ഖുബുസ് ഖബാഹിസിനു എന്താണ് ശരിക്കുള്ള അര്‍ഥം dictionary കളില്‍ എന്താണ് അര്‍ഥം , ഒന്ന് പറഞ്ഞു തരിക പ്ലീസ്
  • Sayyid Muhammad Musthafa Dubai Salafi THIVALATHU AANU THILAVATHU ALLA
  • Pmrasheed Pengattiri മന്‍സൂര്‍ അലി ഒറ്റ ശ്വാസത്തില്‍ തന്നെ അബു യാസിന്റെ എല്ലാ സംശയങ്ങളും തീര്‍ക്കും എന്ന് കരുതിയില്ല. അബു യാസിനെ പരിസരത്ത് ഒന്നും കാണുന്നില്ല. ഏതായാലും ബുദ്ധിയുള്ളവര്‍ക്ക് ഇതൊക്കെ തന്നെ ധാരാളം. പിന്നെ എതിര്‍ക്കണം, വിമര്‍ശിക്കണം എന്ന് നിയ്യത്ത് ചെയ്തു ഇരിക്കുന്നവര്‍ക്ക് ഇതൊന്നും മതിയാകുകയുമില്ല.
  • Mahmood Yousuf നാസറിന്ടെ അറിവിലേക്ക്.......ലോക മുസ്ളിമുകള്‍ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ തളിവ് അന്യേഷിക്കുന്ന ഹദീസ് ഗ്രന്ഥമായ സഹീഹ് ബുഖാരിയില്‍ തള്ളേണ്ടത് ഉണ്ടന്ന് പറയുന്നവര്‍ മറ്റ് മതക്കാര്‍ക്ക് സ്വയം നമ്മെ അടിക്കാനുള്ള വടി കൊടുത്തു അടി വാങ്ങുന്നവരാണ്......<6000 എടുത്തു ബാകി ഒക്കെ തള്ളിയത് ഇമാം ഭുകാരി ഹദീസ് നിഷേടിയാണോ> ഇമാം ബുഖാരി 6000 എടുത്തു ബാക്കി തള്ളി എന്ന് പറയുന്നത് എത്ര ലാഗവത്തോടെയാണ്...? അത്രയും ഹദീസ് തള്ളാന്‍ വേണ്ടിയും 6000 കൊള്ളാന്‍ വേണ്ടിയും ആ മഹാന്‍ സഹിച്ച ത്യാഗങ്ങളും കഷ്ട്ടപ്പാടും എത്ര ആയിരുന്നു എന്ന് അബ്ദുല്‍ രഊഫ് മദനിയോട് ചോദിച്ചാല്‍ അറിയാന്‍ കഴിയും......ഇവിടെ ചോദിക്കട്ടെ ആ മഹാന്‍ നടത്തിയ അത്ര ആത്മാര്‍ഥതയോടെ അന്യേഷണവും ഗവേഷണവും നടത്താന്‍ കഴിവുള്ളവര്‍ നിങ്ങളുടെ കൂടത്തില്‍ ആരാണ് ഉള്ളത്.....? നിങ്ങളുടെ കൂടത്തില്‍ നിന്ന് ഏതു മുഹദ്ധിസിനെയാണ് ഹാജരാക്കാന്‍ കഴിയുക...? എങ്കില്‍ കൊണ്ട് വരൂ...? ജീവിതം മുഴുവന്‍ ഹദീസ് ശേഖരിക്കാനും പഠിക്കാനും വേണ്ടി മാത്രം ഉഴിഞ്ഞു വച്ച മഹാന്‍.......ആയിരക്കണക്കിന് മയിലുകള്‍ താണ്ടി ശേഖരിച്ച ഹദീസ് അതിന്ടെ റാവിയും സനധും ശേഖരിക്കാന്‍ വീണ്ടും കാല്‍ നടയായി യാത്ര ചെയ്തു ജീവിതം ത്യജിച്ചു ഇന്നു നമ്മുടെ മുന്‍പിലുള്ള 6000 ഹദീസ് വീണ്ടും സര്‍ജറി നടത്താന്‍ കഴിവുള്ളവര്‍ ആരാണ് കൂട്ടരേ നിങ്ങളില്‍ ഉള്ളത്....? കുട്ടിയെ കുളിപ്പിച്ച് ഇല്ലാതാക്കുന്നവര്‍ സ്വയം നശിക്കയാണ്......ഇരിക്കുന്ന കൊമ്പ് തന്നയാണ് നിങ്ങള്‍ മുറിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.........
  • Aboosaham Pathayapura തകലീദ് ഒരു സമഗ്ര പഠനം എന്ന പുസ്തകം യുസുഫ് ഉടെന്‍ വഴികുക.
  • Ali Mohammed അപ്പോൾ ഈ ചർച്ചയും പാതിവഴിക്ക് നിലച്ച് പോവണമെന്ന് ആർക്കൊക്കെയോ നിർബന്ധമുണ്ട്. വളരെ കൃത്യമായ വ്യവ്സ്ഥയോടെ വിഷയത്തിലൂന്നി ഈ ചർച്ച മുന്നോട്ട് പോയാൽ ആർക്കൊക്കെയോ നഷ്ടങ്ങൾ സംഭവിച്ചേക്കാം. അതുകൊണ്ടാണീ വിഷയം മാറൽ. മഹ്‌മൂദ് യൂസുഫ്, താങ്കളുടെ ഈ കമന്റ് മറ്റൊരു പോസ്റ്റായി ഇടുക. എനിക്കുള്ള സംശയങ്ങൾ ഞാൻ അവിടെ ഉന്നയിക്കാം .
  • Navas Bin Adam attention Mansoor Ali saahib & Abu Yasin sahib അഡ്മിന്‍ എന്ന നിലയില്‍ എന്‍റെ ആവശ്യം വരികയാണെങ്കില്‍ പറയണം :-)
  • Navas Bin Adam ഇത് pinned post ആയി ഞാന്‍ നില നിര്‍ത്തിയിട്ടുണ്ട് :-)
  • Omar Yasif Malabbari navaaz bhaai, delete all other coments other thaan mansoorali and abu yaasin including this, its helpful to ths discusn
  • Dubaii Salafi Anees Kodur , പ്രിയ അനീസ്‌ കോടൂര്‍ ,,അസ്സലാമു അലൈകും , .<<"മനുഷ്യബുദ്ധി അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ അനുസരിച്ച് മാത്രമേ മതപ്രമാണങ്ങള്‍ ഉണ്ടായിരിക്കാവൂ എന്നില്ല.നമ്മുടെ ബുദ്ധിക്കും യുക്തിക്കും യോജിച്ചതായി തോന്നുന്ന എല്ലാ തത്വങ്ങളും സിദ്ധാന്തങ്ങളും സാക്ഷാല്‍ യാഥാര്‍ത്ഥ്യങ്ങളായിരിക്കുമെന്നു കരുതുന്നതും അബദ്ധമാകുന്നു.>>ഈ പറയുന്നതിന്റെ എല്ലാത്തിന്റെയും നിരൂപണം വളരെ ചിരുക്കി പറയാം..ഇതിനു ആശയ തലത്തില്‍ രണ്ടു ദ്രുവങ്ങള്‍ ഉണ്ട്..ഒന്ന് എല്ലാം യുക്തികൊണ്ട് മനസ്സിലാക്കണം എന്ന്..അത് ഇസ്ലാമികം അല്ല..കാരണം ദൈവത്തിന്റെ അസ്ഥിത്വം തന്നെ ,അല്ലാഹുവിന്റെ സിഫതുകളുടെ യാത്ര്‍ത്യങ്ങള്‍ യുക്തികൊണ്ട് കണ്ടെത്താവുന്ന ഒന്നല്ല..മറ്റൊരു ദ്രുവം എല്ലാത്തിനെയും അന്ഗീകരിക്കല്‍ ആണ്..എല്ലാ അന്ധവിശ്വ്സങ്ങളെയും ഒരു യുക്തിപരമായ് ചിന്ത കൂടാതെ മതത്തിന്റെ ഇന്ന ഇന്ന ആള്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കല്‍ ആണ്..ഉദാഹരണം..സിഹ്ര്‍ ഫലിക്കും എന്ന് പറയുമ്പോള്‍ അത് എങ്ങനെ എന്ന് അന്വേഷിക്കാതെ അന്ധമായി അങ്ങ് വിശ്വസിക്കുക..ശാസ്ത്രീയമായി മെഡിക്കല്‍ പരിജ്ഞാനം ഉള്ള എല്ലാ ആള്കാരും സ്ത്രീകള്‍ക്ക് ചേലാകര്‍മം നടതുനത് ആവശ്യമില്ല,പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും എന്ന് പറഞ്ഞാലും സ്ത്രീകള്‍ക്ക് ഉള്ള ചെലകര്‍മതിനു ഉള്ള ദുര്‍ബലമായ ഹദീസ് , അലബാനി അദ്ദേഹത്തിന്റെ സ്വന്തം യുക്തിക്ക് (കുയുക്തി ?) തോന്നിയപ്പോള്‍ സഹേഹ് പദവിയില ഉലപെടുതിയപ്പോള്‍, അതനുസരിച്ച് സ്ത്രീകള്‍ക്ക് ഉള്ള ചെലകര്‍മ പ്രവചക സുന്നത് ആണ് എന്ന് ധരിക്കല്‍..ഇങ്ങനെ ഒക്കെ പരിശുദ്ധ ഇസ്ലാം ദീനിനെ അന്ധവിശ്വ്സങ്ങളുടെ മതം ആക്കി മാറ്റാന്‍ ശ്രമിച്ച അലബനിയെ അന്ധമായി പിന്തുടരല്‍..ഇതൊക്കെ ആണ് മതത്തില്‍ യുക്തിക്ക് സ്ഥാനം തീരെ ഇല്ല വാദിക്കുന്നവരുടെ അബദ്ധങ്ങള്‍..മാത്രമല്ല കേള്‍കാത്ത ,സംസാരിക്കാന്‍ കഴിവില്ലാത് വിഗ്രഹങ്ങളെ എന്തിനു ആരാധിക്കുന്നു എന്നാ യുക്തി ചോദ്യം .ഇബ്രാഹിം നബി എങ്ങനെ ചോദിച്ചു??യുക്തി ചോദ്യം എന്തിനു ?വിഗ്രഹം ആരാധിക്കണ്ട എന്ന് പറഞ്ഞാല്‍ പോരെ??ഇതിനൊന്നും ഒരു മറുപടി പറയാന്‍ ഈ അന്ധവിശ്വ്സികള്‍ക്ക് കഴ്യില്ല..
  • Mansoor Ali എന്തായി?
  • Subair Cherumukku എന്താവാന്‍.
    മതിയായിടുണ്ടാകും.
    മനസിലാകുന്നവര്ക് മനസിലാകാന്‍ ഇതുതന്നെമാതിയല്ലോ.
  • Kunhikkoya TP വളരെ ഉപകാരപ്രദമായ ഈ ചർച്ചയിൽ വന്ന മറ്റു ഇടപെടലുകൾ അഡ്മിൻ ദയവായി നീക്കം ചെയ്യുക. മൻസൂറലിയുടെ മാന്യവും ലളിതവുമായ മറുപടി പ്രശംസയർഹിക്കുന്നു. സഹോദരൻ അബൂയാസിൻ എന്തു പറയുന്നുവെന്നറിയാൻ ജിജ്ഞാസയുണ്ട്.
  • Malayali Peringode Malayaali എന്ത് പറയാൻ! ഇതൊക്കെ കണ്ട് അന്ധാളിച്ച് പോയിട്ടുണ്ടാകും!! :)
  • Arshul Ahamed madavoorikal enna patham ozhivakamayirunnu. pakshe ithellam salam sullamiyude athyandham marakamaya vathangalanennathum itharathilulla apalkaramaya hatheethu nishethangal ei vibagathile matu chilarkumundennathum yatharthyamanu.
  • Navas Bin Adam Kunhikkoya TP സാഹിബ്ചോദ്യം ഇന്ന ആളോടാണ് എന്ന് ചോദ്യകര്‍ത്താവ് പറഞ്ഞിട്ടില്ല .ഉത്തരം ആര്‍ക്കും പറയാമായിരുന്നു പക്ഷെ പറഞ്ഞത് Mansoor Ali സാഹിബ് ആണ് എന്ന് മാത്രം ചര്‍ച്ച ഞങ്ങള്‍ തമ്മില്‍ മതി എന്ന് അവരും പറഞ്ഞിട്ടില്ല ..ആ സ്ഥിതിക്ക് മറ്റുള്ളവര്‍ ഇതില്‍ ഇടപെടില്ല എന്ന് തീരുമാനിക്കലല്ലേ നല്ലത് ?ഒന്ന് ഡിലീറ്റ് ചെയ്താല്‍ മറ്റു പലതും സ്വയം 'എടുത്തോണ്ട് 'പോയി എന്നെ പിടിച്ചു കള്ളനാക്കും ,അതുവേണോ ?
  • Ali Mohammed നവാസ് സാറേ
    http://www.facebook.com/groups/213591285361390/permalink/427697110617472/
    ഈ പോസ്റ്റിൽ നിന്നാണീ ചർച്ചക്ക് വഴിയൊരുങ്ങുന്നത്. ഫലത്തിൽ മൻസൂറലിയും അബൂയാസിനും എന്ന നിലക്ക് തന്നെയാണിത് തുടങ്ങിയത്. എല്ലാരും കൂടി ഇടപെട്ടാൽ ഇതിന്റെ പ്രയോജനം നഷ്ടപെടും. അഡ്മിൻ എന്ന നിലക്ക് , വളരെ വൈജ്ഞാനികമായ ഈ ചർച്ചയുടെ മോഡറേറ്റർ സ്ഥാനം താങ്കൾക്ക് സ്വയം ഏറ്റെടുക്കാവുന്ന്നതേയുള്ളൂ. അല്ലെങ്കിൽ കുഞ്ഞീക്കോയ സാഹിബിനെ ഏൽ‌പ്പിക്കുക.
  • Omar Yasif Malabbari and post othr coments
  • Mirshad Alloor അപ്പൊ തീര്‍ന്നോ ? ........... പുലിപോലെ വന്നത് എലിപോലെ പോയോ ?? ......... ഏതായാലും അബു യാസീന് സത്യം മനസ്സിലായിക്കാണും എന്ന് കരുതുന്നു ... അല്ലാഹു ഏവര്‍ക്കും ഹിദായത്ത് നല്‍കട്ടെ
  • Nasar Hassan Mahmood Yousufലോക മുസ്ളിമുകള്‍ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ തളിവ് അന്യേഷിക്കുന്ന ഹദീസ് ഗ്രന്ഥമായ സഹീഹ് ബുഖാരി അത്രെയെങ്കിലും മനസ്സിലാകിയത്തില്‍ സന്തോഷം നേതാകന്മാര്‍ പറയന്ന പോലെ രണ്ടും ഒന്നാം പ്രമനമാനെന്നു പറഞ്ഞില്ലല്ലോ ഭാഗ്യം . ഇമാം ബുഖാരി അനുഭവിച് ത്യാഗത്തിന്റെയും സഹനത്തിന്റെയും കാര്യം ശേകരിച്ചു എന്നതില്‍ എല്ലാം അടങ്ങിയിട്ടുണ്ട് അത് തന്നെ യാണ് എന്റെ ചെദ്യവും എത്ര്യ്ക്കെ ത്യാഗം സഹിച്ച ഇമാം ഭുകാരി പിന്നെ എന്തിനാണന് മഹാ ബോരിബക്ഷം വരുന്ന ഹദീസ് എടുക്കാതിരുന്നത് . താങ്കള്‍ മുന്നേ പറഞ്ഞ ഖുര്‍ആന്‍ കഴിഞ്ഞാലാണ് ഹദീസ് തെളിവിനു എടുകെണ്ടാതെന്നു അതാണ് ഞാന് ചോദിക്കുന്നത് ഖുറാനില്‍ സിഹിരിനു യാഥാര്തമില്ല എന്ന് പറയുമ്പോള്‍ അതാണോ സ്വീകരിക്കെനത് അത് തള്ളി ഇമാം ബുകഹ്രിയെ സ്വീകരിക്കണോ . എങ്കില്‍ ഈ പരയ്ന്നവരെല്ലാം ഖുര്രന്‍ നെശേടികളാണ് എന്ന് പറയേണ്ടി വരും. ബുഖാരിയില്‍ കുരങ്ങന്‍ വെബിച്ചരിഹു ഹദ്ദടിച്ചു എന്നും ഉണ്ട് ഇനി നാല്കാലികള്‍ വെബിച്ചരിക്കുന്നുണ്ടോ എന്ന് അന്ന്വേഷിച്ചു നടക്കാം ഹട്ടെസ് ഇല്ലെ . സിഹ്ര്‍ ഹദീസിനെ കുറിച്ച് ഇമാം ഇബ്ന്‍ ഹാജര്‍ അസ്കലാനി അദ്ധേഹത്തിന്റെ ഫതഹുല്‍ ബാരിയില്‍ മുഖ്‌അധംയില്‍ തന്നെ എഴുതിയത് ഈ ഹദീസ് വിമന്ര്‍ശന എടെയം എന്നാണ് , പിന്നെ അബ്ദുല്‍ രൂഫ് മദനി പറഞ്ഞ മറ്റു വിഷയങ്ങള്‍ നിങ്ങള്‍ ആദ്യം അന്ഗീകരിക്കുക . എന്നെ സംബന്ധിച്ചിടത്തോളം ഖുറാനും സുന്നത്തും ആണ് പ്രമാണം അതങ്ഗീകരിക്കും , അകിഒലണ്ട വിജ്ഞാന്‍ കോശമായ ബഹു. എം എം അക്ബര്‍ സാഹിബ് ഈ വിഷയവുമായി പാതിരി യുടെ ചോദ്യത്തിന് എന്തിനാണ് ഉരുണ്ടു കളിച്ചത് . അങ്ങട്ട് പറയാമായിരുന്നില്ലേ ഹദീസുണ്ട് എന്ന് . എവിടെ ആരും ഹട്ടെസ് തള്ളുന്നില്ല ഖുരട്ന്റെ നസ്സിനുഎതിരാണ് ഈ ഹദീസ് . എന്റെ മറ്റു ചോദ്യത്തിന് താങ്കള്‍ ഉത്തരം തരിക . കമെന്റിന്റെ ബഹ്ല്യം കൂടിയതില്‍ അഡ്മിന്‍ ക്ഷെമിക്കുക വിഷയം മാറ്റാന്‍ ആരും ശ്രേമിക്കരുത് ഇ പോസ്റ്റ്‌ പോസ്ടിയ ബഹുമാന്യന്റെര്‍ വേഷദീകരണം ഇതു വരെ വന്നില്ല
  • Pmrasheed Pengattiri അബുയാസിന്റെ ചോധ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനു ശേഷം മതി മുഹമ്മദ്‌ യൂസുഫിനുള്ള മറുപടി. മുഹമ്മദ്‌ യുസുഫ് എന്തിന്റെയും അവസാനം നിങ്ങളുടെ അബ്ദുല്‍ റൌഫ് മടനിയോടു ചോദിക്കുക എന്ന് പറയുന്നതിന് പകരം എന്താണ് പറഞ്ഞത് എന്ന് എഴുതിയാല്‍ നമുക്ക് സമയം കുറച്ചു ലാഭിക്കാം. ഇനി യുസുഫ് ഭായിക്ക് അറിയില്ലെങ്കില്‍ എല്ലാവരെയും സംശയത്തില്‍ നിര്‍ത്തുന്ന സ്വഭാവം ഒരു മുസ്ലിമിന് ജോജിച്ചതല്ല എന്നുനര്ത്തുന്നു. ചോദ്യം കേട്ടാല്‍ റൌഫ് മദനി കെ ജെ യു പ്രസിടന്റ്റ് ആണ് എന്ന് തോന്നിപ്പോകും. നിങ്ങളുടെ അന്ധ വിശ്വാസങ്ങളെ എതിര്‍ക്കുന്ന അബ്ദുല്‍ രഹമാന്‍ ഇരിവേറ്റി പറയുന്ന വസ്തുതകള്‍ നിങ്ങള്‍ അന്ഗീകരിക്കുന്നോ. പിന്നെ താങ്കള്‍ പറഞ്ഞു <<ജീവിതം ത്യജിച്ചു ഇന്നു നമ്മുടെ മുന്‍പിലുള്ള 6000 ഹദീസ് വീണ്ടും സര്‍ജറി നടത്താന്‍ കഴിവുള്ളവര്‍ ആരാണ് കൂട്ടരേ നിങ്ങളില്‍ ഉള്ളത്....? >>> കലക്കന്‍ ചോദ്യം. അങ്ങിനെ ആരെങ്കിലും അവകാശപ്പെട്ടിട്ടുന്ടെങ്കില്‍ അറിയിക്കുക. നിഴലിനോട് യുദ്ധം ചെയ്യുന്നത് ഭീരുക്കളുടെ ലക്ഷണമാണ്.
  • Asif Usman Tirur وَإِذَا لَقُواْ الَّذِينَ آمَنُواْ قَالُواْ آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُواْ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِؤُونَ

    വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ ( കൂട്ടാളികളായ ) പിശാചുക്കളുടെ അടുത്ത്‌ തനിച്ചാകുമ്പോള്‍ അവരോട്‌ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ ( മറ്റവരെ ) കളിയാക്കുക മാത്രമായിരുന്നു. (al bakara 17)............................................. ഈ ആയത്തിലെ പിശാചുക്കള്‍ അപ്പോള്‍ ആരാണ് ? ഖുര്‍ആനിലെ എല്ലാ പിശാചുക്കളെയും യഥാര്‍ത്ഥ പിശാചിന്റെ കൂട്ടത്തില്‍ ചേര്‍ക്കുകയാണോ
  • Mohd Yoosuf സകരിയാക്കൾ കാണാതെ പോകുന്ന ജിന്നുകളുണ്ട്.
    ഗർഭാവസ്ഥയിലുള്ളതിനെ ജിന്ന് എന്നു വിളിക്കും.. ഗർഭാവസ്ഥയിൽ ജിന്നായത് പ്രസവിക്കുമ്പോൾ മനുഷ്യരാകുന്നതാണൊ?
    രാവിലെ എഴുന്നേറ്റാൽ മൂക്കിൽ വള്ളം കയറ്റി ചീറ്റണം, മൂക്കിനുള്ളിൽ ജിന്നുണ്ടാവും. വെള്ളം കയറ്റി ക്ലീനാക്കിയാൽ പോകുന്ന മൂക്കിനുള്ളിലെ ജിന്ന് ഏതാണ്?
  • Muneer Akathu Valappil YOUSAF bhai chothichathinu pramanamayi udherikoo ,,Ethokke pande nangal kalichathelle ,,,eppol enthayi..ningalude charnmaru thenneyelle ethil kadannu koodi ellam nashipichathu
  • Muneer Akathu Valappil ethinnu utharam sakariya swaliyodella chothikendathu Qatar fans Rauf madaniyodum cheriya mundathinodum chothichal utharam therum
  • Abdul Kareem sakariya swalhiye thakleed chythavarkku enthinale bhudhi/////??????
  • Navas Bin Adam ഈ ത്രെഡില്‍ Mansoor Ali സാഹിബും Abu Yasin സാഹിബും മാത്രം ചര്‍ച്ച ചൈയ്യട്ടെ എന്നാണു പൊതു അഭിപ്രായം .ആയതിനാല്‍ ഇനി ഈ ത്രെഡില്‍ മറ്റാരും കമന്റ്‌ ഇടരുതെന്നു ആവശ്യപെടുകയാണ് .ഇനി ഇതില്‍ വരുന്ന മറ്റു കമന്റുകള്‍ (മുകളില്‍ സൂചിപിച്ച സഹോദരങ്ങളുടെത് ഒഴിച്ച് )ഈ ത്രെഡില്‍ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും .എന്നാല്‍ അബു യാസീന്‍ ഇതുവരെ പിന്നീട് പ്രതികരിചിട്ടില്ലാത്തതിനാല്‍ ആ ദൌദ്യം ആര്‍കെങ്കിലും ഏറ്റെടുക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കുകയും അവര്‍ക്ക് അബു യാസീന് പകരമായി കമന്റ്‌ ഇടാവുന്നതുമാണ് .കൂടാതെ ഇന്നുകൂടി മാതരമേ ഈ ത്രെടിനെ pinned post ആയി നിലനിര്‍ത്തു എന്ന് കൂടി അറിയിക്കട്ടെ
  • Abu Yasin Mansoor Ali അല്പം വൈകി. മനപ്പൂർവമല്ല, ഒന്നുരണ്ട് രേഖകൾ സംഘടിപ്പിക്കേണ്ടിയിരുന്നു. താങ്കളുടെ മറുപടി വായിച്ചു. തൃപ്തികരമല്ലെങ്കിലും പ്രതികരിച്ചതിന് നന്ദി. സലാം സുല്ലമിയുടെ മോട്ടോർ ബൈക്ക് ഫത്‌വ ഇത്രയൊക്കെ നാട്ടിൽ പാട്ടായിട്ടും മൻസൂറലി മാത്രം അറിഞ്ഞില്ലെന്നത് അൽഭുതമായിരിക്കുന്നു. അതുപോലെ സംസം വെള്ളം ഹാജറാബീവിക്കും ഇസ്മായിൽ നബിക്കും ശൌച്യം ചെയ്യാനുള്ള നിസ്സാരമായ വെള്ളമാണെന്നും അതിൽ യാതൊരു പ്രത്യേകതയും ഇല്ലെന്നും സുല്ലമി ഫത്‌വ നൽകിയതും മൻസൂറലി മാത്രമേ അറിയാത്തതുണ്ടാവൂ.
    സിഹ്‌ർ മസ്‌അലയിലുള്ള പിഴവാണെന്ന് പറഞ്ഞത് എങ്ങിനെയാണ് മടവൂരിക്ക് തെളിവാകുക. പിന്നെ, ആദ്യകാലത്ത് സലാം സുല്ലമിയുടെ സ്വാധീനത്തിൽ അൽ‌മനാറിൽ വല്ലതും വന്നിട്ടുണ്ടെങ്കിൽ അതും നമുക്ക് തെളിവല്ല. ആ പിഴവെല്ലാം തിരുത്തി കെ എൻ എം ഇപ്പോൾ സിഹ്‌ർ ഫലിക്കുമെന്ന് പ്രഖ്യാപിച്ചില്ലേ. നബിക്ക് സിഹ്‌ർ ബാധിച്ചത് നിങ്ങളല്ലാതെ ആരാണ് നിഷേധിച്ചിട്ടുള്ളത്? അമാനി മൌലവിയുടെ തഫ്സീറെങ്കിലും വായിക്കുക. അപ്പോൾ മനസ്സിലാക്കാം .
    സിഹ്‌റിനു ഒരു ഫലവുമില്ലെങ്കിൽ അത് മഹാപാപമാക്കുമോ എന്നെങ്കിലും ഒന്ന് ചിന്തിച്ചൂടെ.
  • Mansoor Ali അൽഹംദുലില്ലാഹ്, ഇവിടെ പരാമർശിക്കാത്തവ അംഗീകരിച്ചെന്ന് കണക്കാക്കാമോ?
    <<സലാം സുല്ലമിയുടെ മോട്ടോർ ബൈക്ക് ഫത്‌വ ഇത്രയൊക്കെ നാട്ടിൽ പാട്ടായിട്ടും മൻസൂറലി മാത്രം അറിഞ്ഞില്ലെന്നത് അൽഭുതമായിരിക്കുന്നു>> ഓഹ് ആ പാട്ടായിരുന്നോ ഉദ്ദേശിച്ചത്. അതൊരു വെറും പാട്ടായിരുന്നു മാന്യസഹോദരാ. നിങ്ങളുദ്ദേശിച്ച ആ പുടവ ഞാൻ കുറേ തവണ വായിച്ചു. പക്ഷെ ഒരിക്കൽ പോലും <<മോട്ടോർ ബൈക്കിനു പിറകിൽ യഥേഷ്ടം ഏത് പെണ്ണീനെയും കൊണ്ട് പോവാമെന്ന ഫത്‌വ>> എനിക്കതിൽ കാണാനായില്ല. അത്യാവശ്യഘട്ടത്തിലെ ഒരു ഇളവ് ചർച്ച ചെയ്യുന്ന ആ മറുപടിയിൽ ഇനി ഞാൻ കാണാതെ അപ്രകാരം വല്ലതും ഉണ്ടെങ്കിൽ സഹോദരൻ അതൊന്ന് ഇവിടെ കൊണ്ടുവരിക. പിന്നെ ഫത്‌വ കൊടുത്താലും ഇല്ലെങ്കിലും അതൊക്കെ പ്രാവർത്തികമാക്കുന്ന ചിലരെ ഞാൻ പറഞ്ഞ് തരേണ്ടല്ലോ.
    <<അതുപോലെ സംസം വെള്ളം ഹാജറാബീവിക്കും ഇസ്മായിൽ നബിക്കും ശൌച്യം ചെയ്യാനുള്ള നിസ്സാരമായ വെള്ളമാണെന്നും അതിൽ യാതൊരു പ്രത്യേകതയും ഇല്ലെന്നും സുല്ലമി ഫത്‌വ നൽകിയതും>> ഞാൻ കണ്ടിട്ടില്ല. അബ്ദുസ്സലാം സുല്ലമി സംസംവെള്ളത്തിന് യാതൊരു ശ്രേഷ്ടതയുമില്ല എന്ന് എവിടെയും എഴുതിയിട്ടില്ല. മറിച്ച് എഴുതിയത് ഇപ്രകാരമാണ്:
    “ഹാജറ ബീവിക്കും ഇസ്മായിൽ നബി(അ)ക്കും കുടിക്കുവാനും കുളിക്കുവാനും മലമൂത്ര വിസർജ്ജനവും മറ്റും ചെയ്താൽ ശുദ്ധിയാക്കാനും വേണ്ടി അല്ലാഹു അൽഭുതകരമായി സൃഷ്ടിച്ച് കൊടുത്ത കിണറാണ് സംസം. ഇതിന്റെ ശ്രേഷ്ടതയായി ഒരു ഹദീഥ് മാത്രമാണ് സ്വഹീഹായിട്ടുള്ളത്. അത് താഴെ വിവരിക്കാം.
    അബൂദർ‌റ്(റ) നിവേദനം: നബി(സ) സംസം വെള്ളത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു, നിശ്ചയം അതു വിശപ്പിനു ഭക്ഷണമാണ്(മുസ്ലിം). സംസം വെള്ളം രോഗത്തിന് ഔഷധമാണെന്ന് പ്രസ്താവിക്കുന്ന ഹദീഥുകൾ എല്ലാം തന്നെ ദുർബലമാണ്. നബി(സ) രോഗശമനം ലഭിക്കാൻ വേണ്ടി തേൻ കുടിക്കുവാനും ജീരകം ഉപയോഗിക്കുവാനും മറ്റും ഉപദേശിച്ചത് കാണാം. എന്നാൽ സ്വഹീഹായ ഒരു ഹദീഥിൽ പോലും സംസം വെള്ളം കുടിക്കുവാൻ നബി(സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാൻ സാധ്യമല്ല.
    സ്വഹാബി വര്യന്മാരിൽ ആരെങ്കിലും രോഗശമനത്തിന് സംസം വെള്ളം കുടിച്ചതായോ കുടിക്കാൻ ഉപദേശിച്ചതായോ കാണാൻ സാധ്യമല്ല. ഹജ്ജിനു ശേഷം സംസം വെള്ളം കെട്ടിക്കൊണ്ട് പോകുവാൻ നബി(സ) നിർദ്ദേശിച്ച ഒരു ഹദീഥും സ്വഹീഹായിട്ടില്ല. സ്വഹാബി വര്യന്മാരിൽ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ധരിക്കുന്നില്ല. ഈ വിഷയത്തിൽ ഉദ്ധരിക്കുന്ന ഹദീഥുകൾ ദുർബലമായതാണ്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ദാഹമുണ്ടെങ്കിൽ അത് കുടിക്കാമെന്ന് മാത്രം.
    നാഫി‌അ്(റ) നിവേദനം: നിശ്ചയം ഇബ്നു ഉമർ(റ) ഹജ്ജ് വേളയിൽ സംസം വെള്ളം കുടിക്കാറില്ല.(ഫത്‌ഹുൽ ബാരി)
    സംസം വെള്ളം കുടിക്കൽ പോലും ഹജ്ജിന്റെ കർമ്മങ്ങളിൽ ഉൾപ്പെട്ടതല്ലെന്ന് പഠിപ്പിക്കുവാനാണ് ഇബ്നു ഉമർ(റ) ഇപ്രകാരം ചെയ്തിരുന്നത്. നബി(സ) കുടിച്ച സംഭവം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. സ്വഹാബിമാരിൽ ആരും തന്നെ കഫൻപുടവ സംസം വെള്ളം കൊണ്ട് കഴുകാറില്ല. നബി(സ) സംസം വെള്ളം കൊണ്ട് മയ്യിത്ത് കുളിപ്പിക്കുന്നതിനെയോ കഫൻ‌പുടവ അതിൽ കഴുകിയേടുക്കുന്നതിനെയോ പ്രേരിപ്പിച്ച ഒരു ഹദീഥ് പോലും സ്വഹീഹായി ഉദ്ധരിക്കുന്നില്ല.”
    (മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സംഗ്ര വിശകലനം, എ അബ്ദുസ്സലാം സുല്ലമി, പേജ്:298, 299)
  • Mansoor Ali ....ഇതിൽ താങ്കൾ യോജിക്കാത്തത് ഏതാണ്? മുജാഹിദ് സെന്ററിൽ നിന്നും പ്രസിദ്ധീകരിച്ച പുസ്തകമാണിതെന്നും കൂടാതെ ഇതിൽ പിൻ‌വലിക്കേണ്ടതായോ തിരുത്തേണ്ടതായോ ഇതിലൊന്നുമില്ലെന്ന് തന്നെയാണ് ബഹു. എ പി അബ്ദുൽ ഖാദർ മൌലവി അൽ‌മനാറ് മാസികയിൽ(2002 ഏപ്രിൽ) ഫത്‌വ നൽകിയിരിക്കുന്നത് എന്നും താങ്കൾക്കറിയുമോ? പിന്നെ ശൌച്യം...അതും ശരിയല്ലേ. ആ ആവശ്യത്തിന് അന്ന് വേറെ വെള്ളമുണ്ടായിരുന്നോ? ഏതായാലും ഈ പരാമർശം ഇതേ പുസ്തകം യുവത പുനപ്രസിദ്ധീകരിച്ചപ്പോൾ ഒഴിവാക്കിയിട്ടുമുണ്ട്. (മുൻപ് അക്ബർ എഴുതിയത് യുവത പ്രസിദ്ധീകരിച്ചപ്പോൾ അക്ബർ നിരപരാധി, യുവത അപരാധി. ഇതിൽ സുല്ലമി എഴുതിയത് കെ എൻ എം പബ്ലിഷിങ്ങ് വിങ്ങ് പ്രസിദ്ധീകരിച്ചപ്പോൾ പ്രസാധകർ നിരപരാധി!!!)
  • Mansoor Ali സിഹ്‌ർ മസ്‌അലയിലുള്ള പിഴവെന്ന് മാത്രമല്ല, ഇത്തരം പിഴവുകളുടെ പേരില്‍ ആരും ആര്‍ക്കെതിരിലും വ്യതിയാനം ആരോപിക്കുന്നില്ല, ആരോപിക്കേണ്ടതുമില്ല എന്നും ആ പ്രബന്ധത്തിലുണ്ട്. എങ്കിൽ ഇപ്പോൾ അത് വ്യതിയാനമായതെന്തേ? സിഹ്‌റ് ബാധയും നബി(സ)ക്ക് സിഹ്‌റ് ബാധിച്ചെന്നതും വിശ്വാസപരമായ കാര്യങ്ങളാണ്. എന്നാൽ വിശ്വാസകാര്യങ്ങളിൽ ഭിന്നിപ്പുണ്ടാവതല്ല എന്നാണല്ലോ നിങ്ങൾ തന്നെ വാദിക്കുന്നത്. അപ്പോൾ ഇതെങ്ങിനെ ഒരു മസ്‌അലയായി എണ്ണുക?
    <<ആദ്യകാലത്ത് സലാം സുല്ലമിയുടെ സ്വാധീനത്തിൽ അൽ‌മനാറിൽ വല്ലതും വന്നിട്ടുണ്ടെങ്കിൽ അതും നമുക്ക് തെളിവല്ല. >> ഹഹഹ സലാം സുല്ലമി ഇത്ര വലിയ ആളാണല്ലേ...<<ആ പിഴവെല്ലാം തിരുത്തി കെ എൻ എം ഇപ്പോൾ സിഹ്‌ർ ഫലിക്കുമെന്ന് പ്രഖ്യാപിച്ചില്ലേ.>> പിഴവ് തിരുത്തിയതെവിടെയാണെന്നൊന്ന് പറഞ്ഞ് താ. പഴയ ലേഖനങ്ങളും ഫത്‌വകളും ഇപ്പോഴും നിലനിൽക്കുന്നു. അതിന്റെ ലേഖകന്മാർ ആ നിലപാടിൽ തന്നെയാണിപ്പോഴും...
    അമാനി മൌലവിയുടെ തഫ്സീറിൽ നബി(സ)ക്ക് സിഹ്‌റ് ബാധിച്ചെന്ന് പറയുന്നുണ്ടെങ്കിൽ ഞാൻ നിങ്ങളാവശ്യപ്പെടുന്നത് ചെയ്യാം..കാണിച്ച് തരുമോ?
    പിന്നെ മഹാപാപമാക്കിയത്..അതിന് നിങ്ങളുടെ പക്ഷത്തുള്ള പ്രമുഖ പണ്ഡിതൻ തന്നെ അൽ‌മനാറ് മാസികയിലൂടെ മറുപടി തരുന്നിതാ.
    അല്‍മനാര്‍ മാസിക 1982 നവമ്പര്‍ ലക്കത്തില്‍ ഈ വിഷയം സംബന്ധിച്ച് പറയുന്നത് കാണുക. "ചുരുക്കത്തില്‍ യഥാര്‍ത്ഥമോ സ്വതന്ത്രമായ പ്രതിഫലനമോ ഇല്ലാത്ത ഒരു മിഥ്യയാണ് സിഹ്‌റ്. ഇസ്ലാം വിരോധിച്ചത് കൊണ്ടു മാത്രം അതിന് യാഥാര്‍ത്ഥ്യമുണ്ടായിക്കൊള്ളണമെന്നില്ല. കാരണം, അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നത് ഇസ്ലാം കഠിനമായി വിരോധിച്ചിരിക്കുന്നു. പക്ഷെ അങ്ങിനെയൊരു പങ്കുകാരും അല്ലാഹുവിന് ഇല്ലതാനും. മതിയോ?
  • Navas Bin Adam പ്രിയമുള്ളവരേ ഈ ത്രെഡില്‍ ആരും (without mansoor ali &abu yasin )കമന്റ്‌ ഇടരുതെന്നു വീണ്ടും അഭ്യര്‍ത്ഥിക്കുന്നു .നിങ്ങളുടെ ചെറിയൊരു പരാമര്‍ശം പോലും വിഷയം മാറി പോകാന്‍ ഇടവന്നെക്കാം .
  • Malayali Peringode Malayaali ആകാംക്ഷയോടെ, പ്രതീക്ഷയോടെ മാന്യ സഹോദരങ്ങളുടെ ഈ സംവാദം വീക്ഷിക്കുന്നു...
    ഓരോ കമന്റും ശ്രദ്ധയോടെ, പക്വമായി സർ‌വോപരി മാന്യമായി നൽകുന്ന അബൂയാസിൻ പ്രത്യേകം പ്രശംസയർഹിക്കുന്നു. സത്യം യഥാർഥരൂപത്തിൽ മനസിലാക്കാനും, അതിൽ ഉറച്ചു നിലകൊള്ളാനും ദുൻ‌യാവ് നിങ്ങളെ ‘മത്ത്’ പിടിപ്പിക്കാതിരിക്കട്ടെ...
    അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ രണ്ടുപേരുടെയും മേൽ വർഷിക്കുമാറാകട്ടെ....
Read more ...

Popular Posts